ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ആർക്കറിയാം ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. അടുത്ത മാസം ഒന്നിന് ചിത്രം തിയേറ്ററുകളിലൂടെ പുറത്തിറങ്ങും. നേരത്തെ മാര്‍ച്ച് 12നായിരുന്നു സിനിമ പ്രദർശനത്തിന് എത്തുമെന്ന് അറിയിച്ചത്. എന്നാൽ, ചിത്രം ഏപ്രിലിൽ ആദ്യം തന്നെ പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
സാനു ജോൺ വർഗീസാണ് ആർക്കറിയാം സംവിധാനം ചെയ്യുന്നത്. സഞ്ജയ് ദിവേച്ഛ പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ്. സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജകൻ. ജി ശ്രീനിവാസ് റെഡ്ഡി ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നു. സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.