കേരളം

kerala

'ഒറ്റക്കൊമ്പന്' നെറ്റിപ്പട്ടമാകാന്‍, എസ്‌ജി 250യില്‍ ബിജു മേനോനും

By

Published : Jan 30, 2021, 1:13 PM IST

നോബിള്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് ബിജു മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. താരത്തിന്റെ ‌ചിത്രത്തിനൊപ്പമുള്ള പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു

എസ്‌ജി 250യില്‍ ബിജു മേനോനും  otta komban new poster out now  otta komban biju menon new poster out now  biju menon suresh gopi new movie otta komban  biju menon suresh gopi new movie otta komban news  സുരേഷ് ഗോപി ഒറ്റക്കൊമ്പന്‍  ഒറ്റക്കൊമ്പന്‍ വാര്‍ത്തകള്‍
'ഒറ്റക്കൊമ്പന്' നെറ്റിപ്പട്ടമാകാന്‍, എസ്‌ജി 250യില്‍ ബിജു മേനോനും

എല്ലാക്കാലത്തെയും മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോയായ സുരേഷ് ഗോപി തന്‍റെ 250 ആം ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ഒറ്റക്കൊമ്പന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നടന്‍ ബിജു മേനോനും ഒരു സപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ബിജു മേനോന്‍ ഷൂട്ടിനായി എത്തിയ വിവരം അറിയിച്ച് പുതിയ പോസ്റ്റര്‍ ഒറ്റക്കൊമ്പന്‍റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നോബിള്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് ബിജു മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. താരത്തിന്‍റെ ‌ചിത്രത്തിനൊപ്പമുള്ള പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കലിപ്പ് ലുക്കില്‍ നില്‍ക്കുന്ന ബിജു മേനോനാണ് പോസ്റ്ററില്‍.

സുരേഷ് ​ഗോപി അവതരിപ്പിക്കുന്ന കുറുവാച്ചനൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് ബിജു മേനോന്‍റെ നോബിള്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.‌ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേത് പോലെ മാസ് കഥാപാത്രമാണ് ബിജു മേനോനായി ഒരുക്കിയിരിക്കുന്നത്. മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ​ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നത്. കളിയാട്ടം, ചിന്താമണി കൊലക്കേസ്, പത്രം തുടങ്ങിയ ചിത്രങ്ങളില്‍ സുരേഷ് ഗോപിക്കൊപ്പം ബിജു മേനോന്‍ ശക്തമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

25 കോടി മുതല്‍മുടക്കിലാണ് സിനിമ ഒരുക്കുന്നത്. മുകേഷ്, വിജയരാഘവന്‍, രണ്‍ജി പണിക്കര്‍, ജോണി ആന്‍റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും ചിത്രത്തിലുണ്ട്. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

ABOUT THE AUTHOR

...view details