ജോണി ആന്‍റണി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ബിജുമേനോനും ഷെയ്ന്‍ നിഗവും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ഡാനിയേല്‍ കേള്‍ക്കുന്നുണ്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ അനില്‍ ലാലാണ്. ചിത്രത്തിലെ മറ്റു താരങ്ങളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. രക്ഷാധികാരി ബൈജുവിന്‍റെ നിര്‍മ്മാതാക്കളിലൊരാളായ അലക്സും മീശമാധവന്‍റെ നിര്‍മ്മാതാക്കളിലൊരാളായ സുധീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജോണി ആന്‍റണിയുടെ പുതിയ ചിത്രത്തിലൂടെ ബിജുമേനോനും-ഷെയ്ന്‍ നിഗവും ഒന്നിക്കുന്നു - ഷെയ്ന്‍ നിഗം
'ഡാനിയേല്‍ കേള്‍ക്കുന്നുണ്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ അനില്‍ ലാലാണ്. ചിത്രത്തിലെ മറ്റു താരങ്ങളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ജോണി ആന്‍റണിയുടെ പുതിയ ചിത്രത്തിലൂടെ ബിജുമേനോനും-ഷെയ്ന്‍ നിഗവും ഒന്നിക്കുന്നു
ഒക്ടോബര്‍ പകുതിയോടെ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കും. മധു നീലകണ്ഠനാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. വിദ്യാസാഗറാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. രഞ്ജന്‍ എബ്രഹാമാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.