കേരളം

kerala

ETV Bharat / sitara

അപ്രതീക്ഷിതമായ ലോക്ക്‌ ഡൗണ്‍, കൊവിഡ് കാല കഥയുമായി 'ആര്‍ക്കറിയാം' - ബിജു മേനോന്‍ പാര്‍വതി സിനിമ വാര്‍ത്തകള്‍

ചിത്രം ഫെബ്രുവരി 26ന് തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ആഷിക് അബുവിന്‍റെ ഒപിഎം ഡ്രീം മില്ലും സന്തോഷ് കുരുവിളയുടെ മൂണ്‍ഷോട്ട് എന്‍റര്‍ടെയ്‌ന്‍മെന്‍റും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്

Aarkkariyam Teaser out now  Biju Menon Parvathy Thiruvoth Sharafudheen  Biju Menon Aarkkariyam Teaser out now  ആര്‍ക്കറിയാം സിനിമ ടീസര്‍  ബിജു മേനോന്‍ ആര്‍ക്കറിയാം സിനിമ  ബിജു മേനോന്‍ പാര്‍വതി സിനിമ വാര്‍ത്തകള്‍  കമല്‍ഹാസന്‍ ആര്‍ക്കറിയാം സിനിമ
അപ്രതീക്ഷിതമായ ലോക്ക്‌ ഡൗണ്‍, കൊവിഡ് കാല കഥയുമായി 'ആര്‍ക്കറിയാം'

By

Published : Jan 22, 2021, 6:57 PM IST

ബിജു മേനോന്‍, ഷറഫുദ്ദീന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ആര്‍ക്കറിയാം' സിനിമയുടെ ഫസ്റ്റ്ലുക്കും ആദ്യ ടീസറും പുറത്തിറങ്ങി. അപ്രതീക്ഷിതമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ യാത്ര മുടങ്ങിയതിനെ കുറിച്ച് ബിജു മേനോന്‍, ഷറഫുദ്ദീന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ ആകുലതയോടെ സംസാരിക്കുന്നതാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. കൊവിഡ് കാല ജീവിതമായിരിക്കാം സിനിമ ചര്‍ച്ച ചെയ്യുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നടന്‍ കമല്‍ഹാസന്‍ അദ്ദേഹത്തിന്‍റെ സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് ടീസര്‍ പുറത്തിറക്കിയത്. 'സ്ക്രീനിലും പുറത്തും അത്ഭുത പ്രകടനം കാഴ്ച വെക്കുന്ന പ്രതിഭകള്‍ ഒന്നിക്കുന്ന ആര്‍ക്കറിയാം എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറക്കിയതില്‍ സന്തോഷം... ടീമിന് എല്ലാവിധ ആശംസകളും നേരുന്നു... ചിത്രം പുറത്തിറങ്ങുവാനായി കാത്തിരിക്കുന്നു....' എന്നാണ് ഫസ്റ്റ്ലുക്കും ടീസറും പങ്കുവെച്ച് കമല്‍ ഹാസന്‍ കുറിച്ചത്.

ഫഹദ് ഫാസില്‍, ബിജു മേനോന്‍ ഉള്‍പ്പടെയുള്ള താരങ്ങളും ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. ബിജു മേനോന്‍ ഒരു വൃദ്ധവന്‍റെ ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത് എന്നത് ഒരു പ്രത്യേകതയാണ്. ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ആര്‍ക്കറിയാം. സൈജു കുറുപ്പ്, ആര്യ സലീം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഫെബ്രുവരി 26ന് തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ആഷിക് അബുവിന്‍റെ ഒപിഎം ഡ്രീം മില്ലും സന്തോഷ് കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്‍റും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജി.ശ്രീനിവാസ റെഡ്ഡിയാണ് ചിത്രത്തിന്‍റെ ക്യാമറ. മഹേഷ് നാരായണന്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. യാക്സണ്‍ പെരേര, നേഹാ നായര്‍ എന്നിവരാണ് സംഗീതം. ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ സംവിധാനം ചെയ്‌ത രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

ABOUT THE AUTHOR

...view details