വരാനിരിക്കുന്ന സിനിമകളില്‍ റിയലിസ്റ്റിക് മൂഡില്‍ ഒരുക്കിയ ഏറ്റവും പുതിയ സിനിമയാണ് ബിജു മേനോന്‍റെ ആര്‍ക്കറിയാം. ഗ്രാമത്തില്‍ താമസിക്കാനൊത്തുന്ന ഒരു വൃദ്ധനും അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തുന്ന മകളുടെയും മരുമകന്‍റെയും ജീവിതവും പിന്നീട് ലോക്ക് ഡൗണ്‍ കൂടി സംഭവിക്കുന്നതോടെ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുമെല്ലാമാണ് സിനിമയുടെ പ്രമേയം. ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്‌തു. ചാച്ചനെന്ന വൃദ്ധന്‍റെ വേഷത്തിലുള്ള ബിജു മേനോന്‍റെ പ്രകടനം തന്നെയാണ് സിനിമയുടെയും ട്രെയിലറിന്‍റെയും പ്രധാന ആകര്‍ഷണം. ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ആര്‍ക്കറിയാം.
അതിഭാവുകത്വമില്ലാതെ ബിജു മേനോന്‍റെ 'ചാച്ചന്‍', 'ആര്‍ക്കറിയാം' ട്രെയിലര്‍ കാണാം - Aarkkariyam Official Trailer
ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ആര്‍ക്കറിയാം സംവിധാനം ചെയ്‌തിരിക്കുന്നത് ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസാണ്
![അതിഭാവുകത്വമില്ലാതെ ബിജു മേനോന്‍റെ 'ചാച്ചന്‍', 'ആര്‍ക്കറിയാം' ട്രെയിലര്‍ കാണാം ആര്‍ക്കറിയാം ട്രെയിലര്‍ കാണാം ആര്‍ക്കറിയാം ട്രെയിലര്‍ ബിജു മേനോന്‍ ആര്‍ക്കറിയാം സിനിമ ആര്‍ക്കറിയാം സിനിമ പാര്‍വതി ഷറഫുദ്ദീന്‍ Aarkkariyam Official Trailer out now Aarkkariyam Official Trailer Aarkkariyam movie](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10959802-43-10959802-1615436348677.jpg)
സൈജു കുറുപ്പ്, ആര്യ സലീം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഏപ്രില്‍ മൂന്നിന് തിയേറ്ററുകളിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തും. ആഷിക് അബുവിന്‍റെ ഒപിഎം ഡ്രീം മില്ലും സന്തോഷ് കുരുവിളയുടെ മൂണ്‍ഷോട്ട് എന്‍റര്‍ടെയിന്‍മെന്‍റും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജി.ശ്രീനിവാസ റെഡ്ഡിയാണ് ചിത്രത്തിന്‍റെ ക്യാമറ. മഹേഷ് നാരായണന്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. യാക്‌സണ്‍ പെരേര, നേഹാ നായര്‍ എന്നിവരാണ് സംഗീതം. ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ സംവിധാനം ചെയ്‌ത രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.