കേരളം

kerala

ETV Bharat / sitara

രായപ്പനായി വിജയ്; തീയേറ്ററില്‍ കൈയ്യടി വാരിക്കൂട്ടിയ രംഗം പുറത്തുവിട്ട് ബിഗില്‍ ടീം - Atlee Kumar latest news

രായപ്പനും ബിഗിലും തമ്മിലുള്ള സ്നേഹബന്ധം വെളിവാക്കുന്ന രംഗമാണ് റിലീസ് ചെയ്തിട്ടുള്ളത്. അച്ഛനായും മകനായുമുള്ള വിജയിയുടെ പക്വതയാര്‍ന്ന പ്രകടനം തന്നെയാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം

രായപ്പനായി വിജയ്; തീയേറ്ററില്‍ കൈയ്യടി വാരിക്കൂട്ടിയ രംഗം പുറത്തുവിട്ട് ബിഗില്‍ ടീം

By

Published : Nov 16, 2019, 6:04 PM IST

വിജയ് ഇരട്ട വേഷങ്ങളിലെത്തിയ ദീപാവലി ചിത്രം ബിഗില്‍ ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. രാജാറാണി, തെറി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമിഴിലെ മാസ് പടങ്ങളുടെ സംവിധായകന്‍ അറ്റ്ലി സംവിധാനം ചെയ്ത ചിത്രമാണ് ബിഗില്‍. സ്പോര്‍ട്സ് ഡ്രാമയായാണ് ചിത്രം ഒരുക്കിയത്. തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ തീയേറ്റര്‍ വിജയമായി ചിത്രം മാറിക്കൊണ്ടിരിക്കുകയാണ്. രായപ്പന്‍ എന്ന അച്ഛന്‍ കഥാപാത്രത്തെയും മൈക്കിള്‍(ബിഗില്‍) എന്ന മകനായും വിജയ് ചിത്രത്തില്‍ പകര്‍ന്നാട്ടം നടത്തിയിട്ടുണ്ട്. ചിത്രത്തിലെ പല ഡയലോഗുകളും വൈറലാണ്.

അച്ഛന്‍ കഥാപാത്രം വളരെ കുറച്ച് രംഗങ്ങളില്‍ മാത്രമേ ഉള്ളൂവെങ്കിലും രായപ്പനെ ഏറ്റെടുത്തിട്ടുണ്ട് സിനിമാപ്രേമികള്‍. ചിത്രം പ്രദര്‍ശനം ആരംഭിച്ചപ്പോള്‍ മുതല്‍ തീയേറ്റില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് ബിഗില്‍ ടീം. രായപ്പനും ബിഗിലും തമ്മിലുള്ള സ്നേഹബന്ധം വെളിവാക്കുന്ന രംഗമാണ് റിലീസ് ചെയ്തിട്ടുള്ളത്. അച്ഛനായും മകനായുമുള്ള വിജയ്‌യുടെ പക്വതയാര്‍ന്ന പ്രകടനം തന്നെയാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം. 150 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ നയന്‍താരയാണ് നായിക. ഒക്ടോബര്‍ 25ന് വേള്‍ഡ് വൈഡ് പുറത്തിറങ്ങിയ ബിഗില്‍ വെറും മൂന്ന് ദിവസം കൊണ്ടാണ് നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചത്.

ABOUT THE AUTHOR

...view details