കേരളം

kerala

ETV Bharat / sitara

രജിത് കുമാര്‍ നായകനാകുന്ന സ്വപ്നസുന്ദരി അണിയറയില്‍ - movie swapna sundari first look

ഡോക്ടറായ ഷിനു ശ്യാമളനാണ് ചിത്രത്തില്‍ രജിത്തിന്‍റെ നായിക. ഷൂട്ടിങ് പുരോഗമിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഷിനുവും ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്

bigg boss fame dr rajith kumar movie swapna sundari first look released  രജിത് കുമാര്‍ നായകനാകുന്ന സ്വപ്നസുന്ദരി അണിയറയില്‍  സ്വപ്ന സുന്ദരി ഫസ്റ്റ്ലുക്ക്  നടന്‍ രജിത് കുമാര്‍  ഡോ.രജിത് കുമാര്‍ വാര്‍ത്തകള്‍  dr rajith kumar movie swapna sundari first look released  movie swapna sundari first look  dr rajith kumar movie
രജിത് കുമാര്‍ നായകനാകുന്ന സ്വപ്നസുന്ദരി അണിയറയില്‍

By

Published : Nov 15, 2020, 7:23 AM IST

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ ഡോ.രജിത് കുമാര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം 'സ്വപ്നസുന്ദരി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രജിത് കുമാര്‍ തന്നെയാണ് ചിത്രത്തില്‍ നായകനും. വെള്ള ഖദര്‍ വസ്ത്രത്തില്‍ സണ്‍ഗ്ലാസ് വെച്ച് ബുള്ളറ്റിലിരിക്കുന്ന രജിത് കുമാറാണ് പോസ്റ്ററിലുള്ളത്. ഡോക്ടറായ ഷിനു ശ്യാമളനാണ് ചിത്രത്തില്‍ രജിത്തിന്‍റെ നായിക. ഷൂട്ടിങ് പുരോഗമിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഷിനുവും ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്.

ഷിനുവിന്‍റെ ആദ്യ ചിത്രം കൂടിയാണിത്. ജെ.കെ ഫിലിപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സീതു ആന്‍സണാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അതേസമയം ഒരു ടി.വി സീരിയലിലും രജിത് പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. സ്ത്രീ വിരുദ്ധവും അശാസ്ത്രീയവുമായ പ്രസ്താവനകള്‍ നടത്തുകയും അതുമൂലം പലകുറി വിവാദത്തില്‍ ചാടുകയും ചെയ്‌തയാളാണ് ഡോ.രജിത് കുമാര്‍.

ABOUT THE AUTHOR

...view details