ആരാധകർക്ക് പുതുവർഷസമ്മാനമായി മോഹന്‍ലാല്‍ ചിത്രം 'ബിഗ് ബ്രദറി'ലെ വീഡിയോ ഗാനം പുറത്തിറങ്ങി. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിത് ത്രിവേദിയും ഗൗരി ലക്ഷ്‌മിയും ചേർന്നാലപിച്ച ഗാനമാണ് പുതുവർഷദിനത്തിൽ റിലീസ് ചെയ്‌തിരിക്കുന്നത്. "കണ്ടോ കണ്ടോ..." എന്ന് തുടങ്ങുന്ന പ്രണയഗാനത്തിന് വരികളൊരുക്കിയത് റഫീക്ക് അഹമ്മദും സംഗീതം നല്‍കിയത് ദീപക് ദേവുമാണ്.
ആരാധകർക്ക് പുതുവർഷ സമ്മാനം; 'ബിഗ് ബ്രദറി'ലെ വീഡിയോ ഗാനം പുറത്തിറങ്ങി - kando kando song
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിത് ത്രിവേദിയും ഗൗരി ലക്ഷ്‌മിയും ചേർന്നാലപിച്ച ഗാനമാണ് പുതുവർഷദിനത്തിൽ റിലീസ് ചെയ്‌തിരിക്കുന്നത്
'ബിഗ് ബ്രദറി'ലെ വീഡിയോ ഗാനം
ആക്ഷനും കോമഡിയും ചേർത്തിണക്കിയൊരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ നായികയായെത്തുന്നത് മിർനാ മേനോനാണ്. അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്, ബോളിവുഡ് താരം അര്‍ബ്ബാസ് ഖാൻ, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഇര്‍ഷാദ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിദ്ദിഖ്, ജെൻസോ ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, മനു മാലിയക്കൽ, വൈശാഖ് രാജൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.