തെലങ്കാനയിൽ നിന്നുള്ള രാജ്യസഭാംഗം ജോഗിനപ്പള്ളി സന്തോഷ് ആരംഭിച്ച 16 കോടി തൈകൾ നടാനുള്ള ഗ്രീൻ ഇന്ത്യ ചലഞ്ചിന്‍റെ ഭാഗമായി റാമോജി ഫിലിം സിറ്റി സഹാസ് കാംപസിൽ വൃക്ഷത്തൈകൾ നട്ട് അഭിനേതാക്കളായ അമിതാഭ് ബച്ചനും നാഗാർജുനയും.
പ്രൊജക്ട് കെ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി ഫിലിം സിറ്റിയിൽ എത്തിയതാണ് അമിതാഭ് ബച്ചൻ. ഫിംലിം സിറ്റി എംഡി വിജയേശ്വരി താരങ്ങളെ സ്വാഗതം ചെയ്തു.
അമിതാഭ് ബച്ചനൊപ്പം ചലച്ചിത്ര നിർമാതാവ് ചലസനി അശ്വിനി, സംവിധായകൻ നാഗ് അശ്വിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എംപി സന്തോഷ് ബിഗ് ബിയ്ക്കും നാഗാർജുനയ്ക്കുമായി ഗ്രീൻ ഇന്ത്യ ചലഞ്ചിന്‍റെ പ്രാധാന്യം വിശദീകരിച്ചുനല്‍കി.
ഭാവിതലമുറയ്ക്കായി ചലഞ്ച് ഏറ്റെടുത്തതിന് എംപിയെ പ്രശംസിച്ച ബിഗ് ബി എല്ലാവരും ഇതില്‍ പങ്കാളികളാകണമെന്ന് ആവശ്യപ്പെട്ടു. ചെടികൾ നട്ടുപിടിപ്പിക്കുന്നതിലൂടെ മാത്രമേ പാരിസ്ഥിതിക സന്തുലിതാവസ്ഥ സാധ്യമാകൂവെന്ന് പറഞ്ഞ നാഗാർജുന അക്കിനേനി, ഗ്രീൻ ഇന്ത്യ ചലഞ്ചിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് അറിയിച്ചു.
Also Read: ഇൻസ്പെക്ടർ അലീഷ്യയുടെ കയ്യിൽ പ്രൊഫസർ; 'മണി ഹെയ്സ്റ്റ്' സീസണ്‍ 5 ട്രെയ്‍ലര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
പരിപാടിയുടെ ആവശ്യകത വിശദീകരിക്കുന്ന "വൃക്ഷവേദം" എന്ന പുസ്തകം എംപി സന്തോഷ്, അമിതാഭ് ബച്ചൻ, നാഗാർജുന, അശ്വിനിദത്ത് എന്നിവർക്ക് സമ്മാനിച്ചു. ബോളിവുഡ് നടന്മാരായ അജയ് ദേവ്ഗൺ, സോനു സൂദ് എന്നിവർ അടുത്തിടെ ചലഞ്ചിന്‍റെ ഭാഗമായി ഫിലിം സിറ്റിയിൽ തൈകൾ വച്ചിരുന്നു.