Parudheesa Indonesian version: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വ'ത്തിലെ ഹിറ്റ് ഗാനമാണ് 'പറുദീസ'. 'പറുദീസ'യുടെ ഇന്തൊനേഷ്യന്‍ പതിപ്പ് പുറത്തിറങ്ങി. സംവിധായകന് അമല്‍ നീരദ് ആണ് വീഡിയോ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്.
Parudheesa Indonesian version by Euis Desyana: 'ഭീഷ്മ പര്‍വ്വ'ത്തെയും സുഷിന് ശ്യാമിനെയും 'പറുദീസ' വീഡിയോ ഗാനത്തെയും മെന്‍ഷന്‍ ചെയ്തു കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇയ്യുസ് ഡേസിയാനയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഇന്തൊനേഷ്യന്‍ പതിപ്പാണെങ്കിലും ഇടയ്ക്ക് മലയാളത്തിലെ വരികളും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇയ്യുസ് ഡേസിയാനയും കൂട്ടരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം മലയാള പ്രേക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറ്റെടുത്തിരിക്കുകയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന് ശ്യാമിന്റെ സംഗീതത്തില്‍ ശ്രീനാഥ് ഭാസിയാണ് പറുദീസയുടെ ഒറിജിനല്‍ പതിപ്പിന്റെ ഗാനാലാപനം.
Bheeshma Parvam Box Office collection: മികച്ച കലക്ഷനോടെ ഭീഷ്മ പര്‍വ്വം തിയേറ്ററുകളില്‍ മുന്നേറുകയാണ്. ആഗോളതലത്തില്‍ 75 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബോക്ഓഫീസ് കളക്ഷന്‍. 11 ദിവസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ ബോക്സ്ഓഫീസില്‍ നിന്നും ചിത്രം നേടിയത് 40 കോടിയാണ്. ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍.എം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ലൂസിഫറി'നും 'കുറുപ്പി'നും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച മൂന്നാമത്തെ ചിത്രമാണ് 'ഭീഷ്മ പര്‍വ്വം'.