Bheeshma Parvam Parudeesa song: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ഭീഷ്‌മ പര്‍വം'. 'ഭീഷ്‌മ പര്‍വ്വ'ത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിലെ 'പറൂദീസ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഗാനം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി. ഗാനം ട്രെന്‍ഡിങിലും ഇടംപിടിച്ചിരുന്നു. 2 ദശലക്ഷത്തിലധികം പേരാണ് ഇതുവരെ ഗാനം കണ്ടിരിക്കുന്നത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രം മമ്മൂട്ടിയാണെങ്കിലും, 4.02 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാന രംഗത്തില്‍ മമ്മൂട്ടിയുടെ സാന്നിധ്യം ഇല്ല എന്നത് ശ്രദ്ധേയമാണ്. ശ്രീനാഥ് ഭാസിയാണ് 'പറുദീസ' പാട്ടിലെ ഹൈലറ്റ്. ഈ ഗാനം ആലപിച്ചിരിക്കുന്നതും ശ്രീനാഥ് ഭാസിയാണ്. 'പറുദീസ' പാട്ട് പാടി അഭിനയിച്ചിരിക്കുകയാണ് ശ്രീനാഥ് ഭാസി. നടന്‍റേതായ നൃത്തച്ചുവടുകളും ശ്രദ്ധേയമാണ്. ഗാനരംഗത്തില്‍ സൗബിനും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നുണ്ട്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം.
Bheeshma Parvam Mammootty poster: 'പറുദീസ' ഗാനത്തിന് പിന്നാലെ ചിത്രത്തിലെ പുതിയ പോസ്‌റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മഴ നനഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയുടെ പോസ്‌റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് 'ഭീഷ്‌മ പര്‍വ്വ'ത്തിലെ മമ്മൂട്ടിയുടെ പോസ്‌റ്റര്‍ പുറത്തുവിട്ടത്. പോസ്‌റ്ററിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
Mammootty as Michael in Bheeshma Parvam: ഗ്യാങ്‌സ്‌റ്റര്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
Bheeshma Parvam character posters: നെടുമുടി വേണു, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍, റംസാന്‍, ധന്യ അനന്യ, പൗലി വത്സന്‍, കോട്ടയം രമേശ്, മാലാ പാര്‍വതി, ഷെബിന്‍ ബെന്‍സണ്‍, സുദേവ് നായര്‍ എന്നിവരുടെ ക്യാരക്‌ടര്‍ പോസ്‌റ്ററുകളാണ് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.