കേരളം

kerala

ആ ചാമ്പിക്കോ... ട്രെന്‍ഡായി 'മൈക്കിളപ്പന്‍റെ ഫോട്ടോ സെഷൻ'

Bheeshma Parvam Mammootty photo shoot: ഭീഷ്‌മ പര്‍വ്വത്തിലെ ചാമ്പിക്കോ ഫോട്ടോ സെഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്‌. ടീച്ചര്‍മാര്‍ മുതല്‍ എംഎല്‍എമാര്‍ വരെ ചാമ്പിക്കോ ട്രെന്‍ഡിങ്‌ ഫോട്ടോയിലുണ്ട്‌.

By

Published : Mar 25, 2022, 5:11 PM IST

Published : Mar 25, 2022, 5:11 PM IST

Bheeshma Parvam Mammootty photo shoot  ആ ചാമ്പിക്കോ  ട്രെന്‍ഡായി മമ്മൂട്ടിയുടെ ചാമ്പിക്കോ  Mammootty photo shoot style trending  Bheeshma Parvam viral photo shoot  Bheeshma Parvam first day collection  Bheeshma Parvam cast and crew
ആ ചാമ്പിക്കോ... ട്രെന്‍ഡായി മമ്മൂട്ടിയുടെ ചാമ്പിക്കോ

Bheeshma Parvam Mammootty photo shoot: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി റിലീസ്‌ ചെയ്‌ത 'ഭീഷ്‌മ പര്‍വ്വം' തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ ചാമ്പിക്കോ ഫോട്ടോ സെഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്‌. ടീച്ചര്‍മാര്‍ മുതല്‍ എംഎല്‍എമാര്‍ വരെ ചാമ്പിക്കോ ട്രെന്‍ഡിങ്‌ ഫോട്ടോയിലുണ്ട്‌.

Bheeshma Parvam viral photo shoot: അഞ്ഞൂറ്റി കുടുംബത്തിലെ മൈക്കളപ്പനായി നിറഞ്ഞാടുന്ന മമ്മൂട്ടി കുടുംബത്തിനൊപ്പം ഗ്രൂപ്പ്‌ ഫോട്ടോ എടുക്കുന്ന സിനിമയിലെ മാസ്‌ രംഗത്തെ അനുസ്‌മരിച്ചാണ് ചാമ്പിക്കോ ഫോട്ടോ സെക്ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്‌. സ്‌റ്റൈലിഷായ കഥാപാത്രവും സ്ലോ മോഷനും കാതടുപ്പിക്കുന്ന മാസ്‌മരിക പശ്ചാത്തല സംഗീതവും കൊണ്ട്‌ തന്നെ അമല്‍ നീരദ്‌ സൃഷ്‌ടിച്ച മൈക്കിളപ്പനെയും കുടുംബത്തെയും അതേ രീതിയില്‍ റീ ക്രിയേറ്റ്‌ ചെയ്യാന്‍ പലരും ശ്രമിക്കുകയാണ്. ചാമ്പിക്കോയ്‌ക്ക്‌ ഇപ്പോള്‍ വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്‌.

ആക്ഷന്‍, പ്രണയം, ഡ്രാമ, ഫാമിലി സെന്‍റിമെന്‍റ്‌സ്‌ തുടങ്ങി എല്ലാ ചേരുവകളും അടങ്ങിയ കംപ്ലീറ്റ്‌ എന്‍റര്‍ടെയ്‌നര്‍ ആയിരുന്നു 'ഭീഷ്‌മ പര്‍വ്വം'. 'ഭീഷ്‌മ പര്‍വ്വം' മമ്മൂട്ടിയുടെ വന്‍ തിരിച്ചുവരവായിട്ടാണ് കണക്കാക്കപ്പെടുന്നത്‌. സമീപകാലത്ത്‌ മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയാണ്‌ 'ഭീഷ്‌മ പര്‍വ്വ'ത്തിന് ലഭിച്ചിരിക്കുന്നത്‌.

Bheeshma Parvam first day collection: 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് ആദ്യ ദിനം ചിത്രം പ്രദര്‍ശനത്തിനെത്തിയത്‌. ആദ്യ ദിനം ചിത്രം മൂന്ന്‌ കോടിക്ക്‌ മുകളില്‍ നേടിയിരുന്നു. ആദ്യ നാല്‌ ദിവസങ്ങള്‍ കൊണ്ട്‌ ചിത്രം എട്ട്‌ കോടിക്ക്‌ മുകളില്‍ ഷെയര്‍ നേടിയെന്ന്‌ ഫിയോക് പ്രസിഡന്‍റ്‌ അറിയിച്ചിരുന്നു. കൊവിഡ്‌ പ്രതിസന്ധിക്ക്‌ ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ ഇത്രയധികം ആവേശം കൊണ്ടുവന്ന മറ്റൊരു സിനിമ ഇല്ലെന്നും അദ്ദേഹം പറയുന്നു. 92.13 കോടിയാണ് 18 ദിവസത്തെ 'ഭീഷ്‌മ പര്‍വ്വ'ത്തിന്‍റെ ബോക്‌സ്‌ ഓഫീസ്‌ കലക്ഷന്‍. 'ലൂസിഫറി'നും 'കുറിപ്പി'നും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച മൂന്നാമത്തെ ചിത്രമാണ് 'ഭീഷ്‌മ പര്‍വ്വം'.

Bheeshma Parvam cast and crew: മാര്‍ച്ച്‌ മൂന്നിനാണ് 'ഭീഷ്‌മ പര്‍വ്വം' റിലീസിനെത്തിയത്‌. അമല്‍ നീരദ്‌ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അമല്‍ നീരദ്‌ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. എ ആന്‍ഡ്‌ എ ആയിരുന്നു വിതരണം. അമല്‍ നീരദും ദേവദത്ത്‌ ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്‌. ആനന്ദ്‌ സി ചന്ദ്രനാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചു. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ്‌ പോത്തന്‍, അബു സലിം, പദ്‌മരാജ്‌ രതീഷ്‌, ലെന, ഷെബിന്‍ ബെന്‍സണ്‍, ജിനു ജോസഫ്‌, ഹരീഷ്‌ പേരടി, മാല പാര്‍വ്വതി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്‌.

Also Read: സ്വര ഭാസ്‌കറിന്‍റെ ബാഗുമായി കടന്നുകളഞ്ഞ്‌ യൂബര്‍ ഡ്രൈവര്‍

ABOUT THE AUTHOR

...view details