Bheeshma Parvam box office collection: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് 'ഭീഷ്‌മ പര്‍വ്വം'. ചിത്രം തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. കേരളത്തില്‍ മാത്രമല്ല ലോകമൊട്ടാകെ തരംഗമായി മാറിയിരിക്കുകയാണ് 'ഭീഷ്‌മ പര്‍വ്വം'. ചിത്രം ഇപ്പോഴും എല്ലാ തിയേറ്ററിലും ഹൗസ്‌ഫുള്‍ ആയി തുടരുകയാണ്.
Bheeshma Parvam earns 50 crores: 'ഭീഷ്‌മ പര്‍വ്വം' 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ട്രേഡ് അനലിസ്‌റ്റ് രമേശ് ബാല ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ട്വീറ്റിലൂടെ 'ഭീഷ്‌മ പര്‍വ്വം' ബോക്‌സ്‌ഓഫീസ് റിപ്പോര്‍ട്ട് അദ്ദേഹം പുറത്തുവിടുകയായിരുന്നു. 'ലൂസിഫറി'നും 'കുറുപ്പി'നും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച മൂന്നാമത്തെ ചിത്രമാണ് 'ഭീഷ്‌മ പര്‍വ്വം'.
Bheeshma Parvam records: 'ഭീഷ്‌മ പര്‍വ്വം' ഇതിനോടകം തന്നെ മറ്റു ചില റെക്കോര്‍ഡുകളും സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്‍റെ ഓസ്‌ട്രോലിയ-ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്‍റെ അവകാശം റെക്കോര്‍ഡ് തുകയ്‌ക്ക് വിറ്റുപോയിരുന്നു. ഒരു മലയാള സിനിമയ്‌ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് 'ഭീഷ്‌മ പര്‍വ്വ'ത്തിന് ലഭിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
'ഭീഷ്‌മ പര്‍വ്വം' മമ്മൂട്ടിയുടെ വന്‍ തിരിച്ചുവരവായിട്ടാണ് കണക്കാക്കപ്പെടുന്നത്. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയാണ് 'ഭീഷ്‌മ പര്‍വ്വ'ത്തിന് ലഭിച്ചിരിക്കുന്നത്.