കേരളം

kerala

ETV Bharat / sitara

ബോക്‌സ്‌ഓഫീസില്‍ മൈക്കിള്‍ വേട്ട തുടരുന്നു; 10 ദിന കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത്‌ - Bheeshma Parvam first day collection

Bheeshma Parvam 10 days box office collection: 'ഭീഷ്‌മ പര്‍വ്വം' ഇപ്പോഴും മികച്ച രീതിയില്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ്‌ ചെയ്‌ത്‌ 10ാം ദിനം പിന്നിടുമ്പോഴും ചിത്രം എല്ലാ തിയേറ്ററുകളിലും ഹൗസ്‌ഫുള്‍ ആയി തുടരുകയാണ്‌.

Bheeshma Parvam 10 days box office collection  ബോക്‌സ്‌ഓഫീസില്‍ മൈക്കിള്‍ വേട്ട  Bheeshma Parvam box office collection  Bheeshma Parvam earns 70 crores  'ഭീഷ്‌മ പര്‍വ്വം' 70 കോടി ക്ലബ്ബില്‍  Bheeshma Parvam screening  Bheeshma Parvam records  Bheeshma Parvam first day collection  Bheeshma Parvam cast and crew
ബോക്‌സ്‌ഓഫീസില്‍ മൈക്കിള്‍ വേട്ട തുടരുന്നു; 10 ദിന കലക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത്‌

By

Published : Mar 14, 2022, 11:08 AM IST

Bheeshma Parvam box office collection: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം 'ഭീഷ്‌മ പര്‍വ്വം' ഇപ്പോഴും മികച്ച രീതിയില്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ്‌ ചെയ്‌ത്‌ 10ാം ദിനം പിന്നിടുമ്പോഴും ചിത്രം എല്ലാ തിയേറ്ററുകളിലും ഹൗസ്‌ഫുള്‍ ആയി തുടരുകയാണ്‌.

Bheeshma Parvam earns 70 crores: 'ഭീഷ്‌മ പര്‍വ്വം' 70 കോടി ക്ലബ്ബില്‍ ഇടം പിടിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ട്രേഡ്‌ അനലിസ്‌റ്റ്‌ കൗശിക്‌ എല്‍.എം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌. കേരളത്തിലെ ബോക്‌സ്‌ഓഫീസില്‍ നിന്നും ചിത്രം 40 കോടി നേടിയതായും അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു. 'ലൂസിഫറി'നും 'കുറുപ്പി'നും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച മൂന്നാമത്തെ ചിത്രമാണ് 'ഭീഷ്‌മ പര്‍വ്വം'.

Bheeshma Parvam screening: റിലീസ്‌ ചെയ്‌ത്‌ ആദ്യ ദിനം മൂന്ന്‌ കോടിക്ക്‌ മുകളില്‍ കലക്ഷന്‍ 'ഭീഷ്‌മ പര്‍വ്വം' നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ്‌ ദിനത്തില്‍ ചിത്രത്തിന് ഉണ്ടായിരുന്നത്‌. ആക്ഷന്‍, പ്രണയം, ഡ്രാമ, ഫാമിലി സെന്‍റിമെന്‍റ്‌സ്‌ തുടങ്ങി എല്ലാ ചേരുവകളും അടങ്ങിയ കംപ്ലീറ്റ്‌ എന്‍റര്‍ടെയ്‌നര്‍ ആയിരുന്നു 'ഭീഷ്‌മ പര്‍വ്വം'.

Bheeshma Parvam records: 'ഭീഷ്‌മ പര്‍വ്വം' ഇതിനോടകം തന്നെ മറ്റു ചില റെക്കോര്‍ഡുകളും സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്‍റെ ഓസ്‌ട്രോലിയ-ന്യൂസീലന്‍ഡ്‌ രാജ്യങ്ങളിലെ റിലീസിന്‍റെ അവകാശം റെക്കോര്‍ഡ്‌ തുകയ്‌ക്ക്‌ വിറ്റുപോയിരുന്നു. ഒരു മലയാള സിനിമയ്‌ക്ക്‌ ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ കോപ്പി റൈറ്റ്‌ തുകയാണ് 'ഭീഷ്‌മ പര്‍വ്വ'ത്തിന് ലഭിച്ചതെന്ന്‌ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.'ഭീഷ്‌മ പര്‍വ്വം' മമ്മൂട്ടിയുടെ വന്‍ തിരിച്ചുവരവായിട്ടാണ് കണക്കാക്കപ്പെടുന്നത്‌. സമീപകാലത്ത്‌ മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയാണ്‌ 'ഭീഷ്‌മ പര്‍വ്വ'ത്തിന് ലഭിച്ചിരിക്കുന്നത്‌.

Bheeshma Parvam first day collection: ആദ്യ നാല്‌ ദിവസങ്ങള്‍ കൊണ്ട്‌ ചിത്രം എട്ട്‌ കോടിക്ക്‌ മുകളില്‍ ഷെയര്‍ നേടിയെന്ന്‌ ഫിയോക് പ്രസിഡന്‍റ്‌ അറിയിച്ചിരുന്നു. കൊവിഡ്‌ പ്രതിസന്ധിക്ക്‌ ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ ഇത്രയധികം ആവേശം കൊണ്ടുവന്ന മറ്റൊരു സിനിമ ഇല്ലെന്നും അദ്ദേഹം പറയുന്നു. ആദ്യ ദിനം ചിത്രം മൂന്ന്‌ കോടിക്ക്‌ മുകളില്‍ നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് ആദ്യ ദിനം ചിത്രം പ്രദര്‍ശനത്തിനെത്തിയത്‌.

Bheeshma Parvam cast and crew: അമല്‍ നീരദ്‌ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അമല്‍ നീരദ്‌ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. എ ആന്‍ഡ്‌ എ ആയിരുന്നു വിതരണം. അമല്‍ നീരദും ദേവദത്ത്‌ ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്‌. ആനന്ദ്‌ സി ചന്ദ്രനാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചു.സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ്‌ പോത്തന്‍, അബു സലിം, പദ്‌മരാജ്‌ രതീഷ്‌, ലെന, ഷെബിന്‍ ബെന്‍സണ്‍, ജിനു ജോസഫ്‌, ഹരീഷ്‌ പേരടി, മാല പാര്‍വ്വതി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്‌.

Also Read: ഓസ്‌കര്‍ ജേതാവ്‌ വില്യം ഹര്‍ട്ട്‌ അന്തരിച്ചു

ABOUT THE AUTHOR

...view details