Ayyappanum Koshiyum Telugu remake: പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്‌ത ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രമായിരുന്നു 'അയ്യപ്പനും കോശി'യും. ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കാണ് പവന്‍ കല്യാണ്‍ നായകനായെത്തുന്ന 'ഭീംല നായക്'. പ്രഖ്യാപനം മുതല്‍ തന്നെ 'ഭീംല നായക്' വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു.
Bheemla Nayak trailer: ഇപ്പോള്‍ 'ഭീംല നായക്' ട്രെയ്‌ലര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയ്‌ലര്‍ ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്താണ്. ഇതുവരെ ഒന്‍പത് ദശലക്ഷത്തിലധികം പേരാണ് ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്. ട്രെയ്‌ലറിനെ പുകഴ്‌ത്തിയുള്ള നിരവധി കമന്‍റുകളും ലഭിച്ചിട്ടുണ്ട്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ പ്രൊമോ വീഡിയോയും ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനം പിടിച്ചിരുന്നു.
മലയാളത്തില്‍ നിന്നും നേരിയ വ്യത്യാസങ്ങള്‍ തെലുങ്ക് റീമേക്കില്‍ ഉണ്ടാകും. തെലുങ്ക് പ്രേക്ഷകര്‍ക്ക് ഇഷ്‌ടമാകുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയാകും ചിത്രം പുറത്തിറങ്ങുകയെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഫെബ്രുവരി 25നാണ് 'ഭീംല നായക്' തിയേറ്ററുകളിലെത്തുക.