ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള സംവിധായകന്‍ രാജമൗലി ഒരുക്കുന്ന പുതിയ ചിത്രം ആര്‍ആര്‍ആറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളില്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ നായകന്മാരില്‍ ഒരാളായ രാംചരണിന്‍റെ പിറന്നാള്‍ സ്പെഷ്യലായിട്ടായിരുന്നു ടീസര്‍ ഇറക്കിയത്. രാംചരണിന്‍റെ കഥാപാത്രത്തെ വര്‍ണിച്ചുകൊണ്ടുള്ളതാണ് ടീസര്‍.
രാംചരണിന് പിറന്നാള്‍ സമ്മാനമായി ആര്‍ആര്‍ആറിന്‍റെ സ്പെഷ്യല്‍ ടീസര്‍
രാംചരണിന്‍റെ കഥാപാത്രത്തെ വര്‍ണിച്ചുകൊണ്ടുള്ളതാണ് ടീസര്‍. അല്ലൂരി സീതാരാമ രാജു എന്ന കഥാപാത്രത്തെയാണ് രാംചരണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്
അല്ലൂരി സീതാരാമ രാജു എന്ന കഥാപാത്രത്തെയാണ് രാംചരണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. എന്‍.ടി രാമ റാവു ജൂനിയര്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം 2021 ജനുവരി 8ന് പ്രദര്‍ശനത്തിന് എത്തും.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളായ അല്ലുരി സീതാരാമ രാജു, കൊമാരാം ഭീം എന്നിവര്‍ യഥാക്രമം ബ്രിട്ടീഷ് രാജിനും ഹൈദരാബാദിലെ നിസാമിനുമെതിരെ പോരാടിയ ഒരു സാങ്കല്‍പ്പിക കഥയാണ് ചിത്രം പറയുന്നത്. ബാഹുബലിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ആര്‍ആര്‍ആറിന് പിന്നിലും.