കേരളം

kerala

ETV Bharat / sitara

രമ്യ നമ്പീശനുമായൊരു മത്സരം; ഭാവനയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ - ലിപ് സിങ്ക് മത്സരം ഭാവന വാർത്ത

അലവെകുണ്ഠപുരമുലു ചിത്രത്തിലെ ഗാനം ലിപ് സിങ്ക് ശരിയാക്കി പാടുന്ന വീഡിയോയാണ് ഭാവന പങ്കുവെച്ചത്.

ഭാവനയും രമ്യ നമ്പീശനും വീഡിയോ വാർത്ത  ramya nambeesan bhavana news latest  bhavana instagram video news  bhavana ramya news  bhavana ala vaikundapuramuloo news  ലിപ് സിങ്ക് മത്സരം ഭാവന വാർത്ത  ഭാവന ഇൻസ്റ്റഗ്രാം വീഡിയോ വാർത്ത
ഭാവനയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ

By

Published : Mar 20, 2021, 7:07 PM IST

സിനിമക്കകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഭാവനയും രമ്യ നമ്പീശനും. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്‍റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, രമ്യയും ഭാവനയും തമ്മിൽ ഒരു മത്സരത്തിലാണ്. അല്ലു അർജുന്‍റെ ബോക്സ് ഓഫിസ് ഹിറ്റ് അലവെകുണ്ഠപുരമുലുവിലെ ഗാനം ലിപ്‌ സിങ്ക് അനുകരണത്തിലൂടെ ആരാണ് ശരിയായി പാടുന്നതെന്നാണ് മത്സരം.

"സാമജവരഗമന" ഗാനം ലിപ് സിങ്ക് കൃത്യമാക്കി പാടുന്നതിൽ താൻ ജയിച്ചുവെന്ന് കുറിച്ചുകൊണ്ട് ഭാവനയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആരാധകർക്കൊപ്പം സിനിമാതാരങ്ങളും കമന്‍റുകളുമായി എത്തിയതോടെ വീഡിയോ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

"ഒരു നാരങ്ങാവെള്ളം എടുക്കട്ടേ"യെന്ന് നടി മൃദുല മുരളി പോസ്റ്റിന് താഴെ കമന്‍റ് ചെയ്തു. നടിയും അവതാരികയുമായ ശിൽപ ബാല "ആ ഹരിമുരളി എവിടെ, ഇങ്ങോട്ടെടുക്കൂ" എന്ന് കുറിച്ചു. "ലിപ് സിങ്ക് മാത്രമാക്കണ്ട, ശബ്ദം കൂടെ ആകാമായിരുന്നു," എന്ന് നടി ഷഫ്ന നിസാം കമന്‍റെഴുതി. പോസ്റ്റ് ചെയ്‌ത് കുറഞ്ഞ സമയം കൊണ്ടാണ് ഭാവനയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറലായത്.

ABOUT THE AUTHOR

...view details