തമിഴകത്തെ പ്രശസ്‌ത സംവിധായകൻ ഭാരതിരാജ 30 വർഷങ്ങൾക്ക് മുൻപ് സംവിധാനം ചെയ്ത 'എന്‍ ഉയിര്‍ തോഴന്‍' ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച നടനാണ് ബാബു. എന്‍ ഉയിര്‍ തോഴന് പുറമെ പെരും പുലി, തയ്യമ്മ ചിത്രങ്ങളിലും ബാബു നായകനായിരുന്നു. ഇപ്പോഴിതാ 25 വർഷമായി തളർന്നു കിടക്കുന്ന ബാബു, ചികിത്സയ്ക്കും മറ്റും പണമില്ലാതെ കടുത്ത ദുരിതത്തിലാണ്. നടന്‍റെ ദയനീയ അവസ്ഥ കണ്ട് വികാരാതീതനായ ഭാരതിരാജയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഭാരതിരാജയുടെ നായകൻ 25 വർഷമായി കിടക്കയിൽ; കണ്ണീരോടെ അരികിൽ ഭാരതിരാജ - en uyir thozhan news
എന്‍ ഉയിര്‍ തോഴൻ ചിത്രത്തിലെ നായകൻ നട്ടെല്ലിന് പരിക്കേറ്റ് 25 വർഷമായി തളർന്നു കിടക്കുകയാണ്.
![ഭാരതിരാജയുടെ നായകൻ 25 വർഷമായി കിടക്കയിൽ; കണ്ണീരോടെ അരികിൽ ഭാരതിരാജ Bharati raja news ഭാരതിരാജയുടെ നായകൻ 25 വർഷമായി കിടക്കയിൽ വാർത്ത കണ്ണീരോടെ ഭാരതിരാജ വാർത്ത പ്രശസ്‌ത സംവിധായകൻ ഭാരതിരാജ ബാബു വാർത്ത എന്‍ ഉയിര്‍ തോഴന്‍ നടൻ കിടക്കയിൽ വാർത്ത ബാബു കിടക്കയിൽ വാർത്ത 25 years seek help bharathiraja video news bharathiraja's hero babu paralysed for 25 years news bharathiraja film actor bedridden news babu paralysed news en uyir thozhan news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10203403-thumbnail-3x2-bharatiraja.jpg)
ഭാരതിരാജയുടെ നായകൻ 25 വർഷമായി കിടക്കയിൽ
തന്നെ സഹായിക്കണമെന്നും ആരുമില്ലെന്നും ബാബു പറയുന്നത് ഭാരതിരാജയെയും ആരാധകരെയും കണ്ണീരിലാഴ്‌ത്തുന്നുണ്ട്. ബാബുവിന് അരികിലിരുന്ന് തന്‍റെ സിനിമയുടെ നായകന്‍റെ വാക്കുകളിൽ ഭാരതിരാജ കണ്ണീർ വാർക്കുന്നതും വീഡിയോയിൽ കാണാം.
മാനസര വാഴ്ത്തുക്കളേന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയായിരുന്നു ബാബുവിന് അപകടമുണ്ടായത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ നട്ടെല്ലിന് പരിക്കേറ്റതോടെ നടന്‍റെ ശരീരം തളര്‍ന്നു. ഇതോടെ, 25 വർഷങ്ങമായി ബാബു കിടക്കയിലാണ്.