സ്ത്രീകൾക്ക് നേരെ അധിക്ഷേപം: വീട് കയറി മർദ്ദിച്ച് പ്രതികാരവുമായി ഭാഗ്യലക്ഷ്‌മിയും സംഘവും - bhagyalakshmi protests
ഡോ.വിജയ്.പി.നായരെയാണ് തിരുവനന്തപുരം ഗാന്ധാരി അമ്മൻ കോവിൽ റോഡിലെ താമസസ്ഥലത്തെത്തി ഭാഗ്യലക്ഷ്മിയും സംഘവും മര്‍ദ്ദിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തത്.
തിരുവനന്തപുരം: സ്ത്രീകളെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചയാളെ വീട്ടിൽ കയറി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം സ്ത്രീകള്‍ മര്‍ദ്ദിച്ചു. ഡോ.വിജയ്.പി.നായരെയാണ് തിരുവനന്തപുരം ഗാന്ധാരി അമ്മൻ കോവിൽ റോഡിലെ താമസസ്ഥലത്തെത്തി ഭാഗ്യലക്ഷ്മിയും സംഘവും മര്‍ദ്ദിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തത്. ശേഷം ഇയാളെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. മർദ്ദിക്കുന്നതിന്‍റെയും മാപ്പ് പറയിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ ആക്ടിവിസ്റ്റ് ദിയ സനയുടെ ഫേസ്ബുക്കിലൂടെ തത്സമയം പുറത്തുവിട്ടു. പരാതിപ്പെട്ടിട്ടും പൊലീസിൽ നിന്ന് നീതി ലഭിക്കാത്ത പശ്ചാത്തലത്തിലാണ് നേരിട്ടെത്തി പ്രതിഷേധിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മർദ്ദനത്തിന് ശേഷം ഇയാളെ കൊണ്ട് മാപ്പ് പറയിച്ച പ്രതിഷേധക്കാർ ഇയാളുടെ മൊബൈലിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. വിജയ്.പി.നായരുടെ ലാപ്ടോപ്പും മൊബൈലും സംഘം പിടിച്ചെടുത്തു.