കേരളം

kerala

ETV Bharat / sitara

കലാകാരന്മാരെ ബഹുമാനിക്കുന്ന യുവ തലമുറ: ഡബ്ബിങ്ങിലെ പുതിയ അനുഭവം തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്‌മി

നാൽപതു വർഷത്തെ ഡബ്ബിങ് ജീവിതത്തിനിടയിൽ ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് വിശദമായി കഥ പറഞ്ഞു തരുന്ന പുതിയ രീതിയെ ബഹുമാനിക്കുന്നുവെന്ന് ഭാഗ്യലക്ഷ്‌മി പറഞ്ഞു.

ഭാഗ്യലക്ഷ്‌മി  കലാകാരന്മാരെ ബഹുമാനിക്കുന്ന യുവ തലമുറ  വരനെ ആവശ്യമുണ്ട്  സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ അന്തിക്കാട്  അനൂപ് സത്യന്‍ അന്തിക്കാട്  ഡബ്ബിങ്ങിലെ പുതിയ അനുഭവം  ഡബ്ബിങ്ങ്  Bhagyalakshmi praises her dubbing experience  Bhagyalakshmi dubbing  Bhagyalakshmi about varane avashyamudd team  Bhagyalakshmi about new filmmakers  Bhagyalakshmi
ഭാഗ്യലക്ഷ്‌മി

By

Published : Jan 8, 2020, 11:49 AM IST

"ഒരു കലാകാരനെ അല്ലെങ്കിൽ കലാകാരിയെ ബഹുമാനിക്കുന്ന യുവ തലമുറയെ ഞാനും ബഹുമാനത്തോടെ നോക്കി.." സിനിമയിലേക്ക് കടന്നുവരുന്ന നവാഗതരെക്കുറിച്ച് മലയാളത്തിന്‍റെ പ്രിയ ശബ്‌ദം ഭാഗ്യലക്ഷ്‌മിയുടെ വാക്കുകളാണിത്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വരനെ ആവശ്യമുണ്ട്' എന്ന പുതിയ ചിത്രത്തിൽ ഡബ്ബിങ്ങിന് പോയ അനുഭവം ഭാഗ്യലക്ഷ്‌മി ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു. സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ അന്തിക്കാടൊരുക്കുന്ന ചിത്രത്തിലൂടെ കുറേ കാലത്തിനു ശേഷം ഒരു നല്ല കഥാപാത്രത്തിന് ഡബ്ബ് ചെയ്യാനുള്ള അവസരം ലഭിച്ച സന്തോഷവും പോസ്റ്റിലൂടെ പങ്കുവെക്കുന്നുണ്ട്.

അഭിനയിക്കുന്ന വ്യക്തിക്ക് പറഞ്ഞു കൊടുക്കുന്നതു പോലെ ഓരോ സീനും ഡബ്ബിങ്ങ് ആർട്ടിസ്റ്റിനും വിവരിച്ച് തരുന്ന പുത്തൻ തലമുറയെ ഭാഗ്യലക്ഷ്‌മി പ്രശംസിച്ചു. ഒപ്പം സുരേഷ്‌ ഗോപിയുടെ തിരിച്ചു വരവിലെ പ്രതീക്ഷയും ശോഭനയെക്കുറിച്ചും പറഞ്ഞാണ് ഭാഗ്യലക്ഷ്മി കുറിപ്പ് അവസാനിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details