ഡിസ്‌നിയുടെ എക്കാലത്തെയും മികച്ച അനിമേഷൻ ചിത്രങ്ങളിലൊന്നാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ദി ലയൺ കിംഗ്'. ചിത്രത്തിനെ ആസ്‌പദമാക്കി പ്രശസ്‌ത അമേരിക്കൻ ഗായികയും നടിയുമായ ബിയോൺസ് നിർമിച്ച 'ദി ലയൺ കിംഗ്: ദി ഗിഫ്‌റ്റ്' എന്ന മ്യൂസിക്കൽ ആൽബവും വൻ ഹിറ്റായിരുന്നു. ദി ലയൺ കിംഗിന് ശേഷം മറ്റൊരു വിഷ്വൽ ട്രീറ്റിനായി വീണ്ടും ഒരുമിക്കുകയാണ് ബിയോൺസും ഡിസ്നി പ്ലസും.
ബിയോൺസിന്‍റെ 'ബ്ലാക്ക് ഈസ് കിംഗ്'; ജൂലായിൽ പ്രദർശനത്തിന് എത്തും
'ദി ലയൺ കിംഗ്: ദി ഗിഫ്‌റ്റ്' എന്ന മ്യൂസിക്കൽ ആൽബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബിയോൺസ് നിർമിക്കുന്ന പുതിയ വിഷ്വൽ ആൽബമാണ് ബ്ലാക്ക് ഈസ് കിംഗ്.
ബ്ലാക്ക് ഈസ് കിംഗ്
ബിയോൺസ് ഗ്ഗിസെല്ലെ നോൾസ്-കാർട്ടർ സംവിധാനം ചെയ്യുന്ന പുതിയ വിഷ്വൽ ആൽബം, 'ബ്ലാക്ക് ഈസ് കിംഗ്' ജൂലായ് 31ന് ഡിസ്‌നി പ്ലസിൽ പ്രദർശനത്തിന് എത്തും. ദി ലയൺ കിംഗ് ആൽബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ വിഷ്വൽ ആൽബവും തയ്യാറാക്കുന്നത്. ബിയോൺസാണ് ബ്ലാക്ക് ഈസ് കിംഗിന്‍റെ തിരക്കഥയും നിർമാണവും.