കേരളം

kerala

ETV Bharat / sitara

കോയൽ മല്ലിക്കിനും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് - Bengali star corona

കോയലിന്‍റെ പിതാവും നടനുമായ രഞ്ജിത്ത് മല്ലിക്, മാതാവ് ദീപാ മല്ലിക്, ഭർത്താവും നിർമാതാവുമായ നിസ്‌പാൽ സിം​ഗ് എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു

Bengali star Koel Mallick  father Ranjit Mallick test COVID-19 positive  കോയൽ മല്ലിക്ക്  കൊവിഡ്  ക്വാറന്‍റൈൻ  ബംഗാൾ താരം കോയൽ മല്ലിക്  രഞ്ജിത്ത് മല്ലിക്  നിസ്‌പാൽ സിം​ഗ്  കോയലിനും കുടുംബത്തിനും കൊറോണ  father Ranjit Mallick  Bengali star Koel Mallik and family  Bengali star corona  nispal singh
കോയൽ മല്ലിക്കിനും കുടുംബത്തിനും കൊവിഡ്

By

Published : Jul 11, 2020, 12:11 PM IST

തനിക്കും കുടുംബാം​ഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചതായും ഇതേ തുടർന്ന് ക്വാറന്‍റൈനിൽ കഴിയുകയാണെന്നും ബംഗാൾ താരം കോയൽ മല്ലിക്. താനും അച്ഛനും അമ്മയും ഭർത്താവും വൈറസ് ബാധിതരാണെന്നാണ് നടി ട്വിറ്ററിലൂടെ അറിയിച്ചത്. കോയലിന്‍റെ പിതാവും നടനുമായ രഞ്ജിത്ത് മല്ലിക്, മാതാവ് ദീപാ മല്ലിക്, ഭർത്താവും നിർമാതാവുമായ നിസ്‌പാൽ സിം​ഗ് എന്നിവർക്കും കൊവിഡ് പോസിറ്റീവാണ്. കോയലിന്‍റെ കുഞ്ഞ് ഇപ്പോൾ ഭർത്താവിന്‍റെ മാതാപിതാക്കൾക്കൊപ്പമാണ്.

കഴിഞ്ഞ മെയ് മാസമാണ് തനിക്ക് ഒരു ആൺ കുഞ്ഞ് പിറന്ന വിവരം ബംഗാളി നടി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഈ സന്തോഷത്തിന് പിന്നാലെയാണ് കോയലിനും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയത്.

ABOUT THE AUTHOR

...view details