അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന് പ്രണാമമർപ്പിച്ച് ബറോസ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ. മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് അണിയറപ്രവർത്തകർ പി. ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ചത്. നടന്‍റെ ഫോട്ടോയിൽ ബറോസ് ടീം ഒപ്പുവച്ചാണ് അദ്ദേഹത്തിന്‍റെ വിയോഗത്തിലെ ദുഃഖത്തിൽ പങ്കുചേർന്നത്. ബാലചന്ദ്രന് ബറോസ് ടീം ആരദവ് അർപ്പിക്കുന്ന ചിത്രങ്ങൾ സിനിമയുടെ ഛായാഗ്രാഹകനായ സന്തോഷ് ശിവൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ബാലേട്ടന് ബറോസ് ടീമിന്‍റെ ആദരാഞ്ജലി - mohanlal barroz balettan death latest news
അന്തരിച്ച നടൻ പി. ബാലചന്ദ്രന് ബറോസ് ഷൂട്ടിങ്ങിനിടെ അണിയറപ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ചു.

ബാലേട്ടന് ബറോസ് ടീമിന്‍റെ ആദരാഞ്ജലി
മോഹൻലാൽ, തിരക്കഥാകൃത്ത് ജിജോ പുന്നൂസ്, നിർമാതാവ് ആന്‍റണി പെരുമ്പാവൂർ എന്നിവരെയും സന്തോഷ് ശിവൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ കാണാം. 'ബാലേട്ടന് ആദരാഞ്ജലികൾ...' എന്നെഴുതിയ ചിത്രത്തിൽ മോഹൻലാൽ ഒപ്പുവക്കുന്നതും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. എട്ട് മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്ന താരം ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്.
Last Updated : Apr 5, 2021, 2:56 PM IST