കേരളം

kerala

ETV Bharat / sitara

ടൊവിനോയുടെ രാജകുമാരന്‍റെ മാമോദീസ ആഘോഷമാക്കി കുടുംബം - ടൊവിനോ തോമസ് മകന്‍

തഹാന്‍ എന്നാണ് കുഞ്ഞിന് ടൊവിനോയും കുടുംബവും പേര് നല്‍കിയിരിക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കുടുംബവും അടുത്ത ബന്ധുക്കളും മാത്രമാണ് മാമോദീസ ചടങ്ങില്‍ പങ്കെടുത്തത്

Baptism of baby TAHAAN TOVINO  ടൊവിനോയുടെ രാജകുമാരന്‍റെ മാമോദീസ ആഘോഷമാക്കി കുടുംബം  TAHAAN TOVINO  നടന്‍ ടൊവിനോ തോമസ്  ടൊവിനോ തോമസ് മകന്‍  തഹാന്‍ ടൊവിനോ
ടൊവിനോയുടെ രാജകുമാരന്‍റെ മാമോദീസ ആഘോഷമാക്കി കുടുംബം

By

Published : Sep 5, 2020, 5:54 PM IST

നടന്‍ ടൊവിനോ തോമസിന്‍റെ രണ്ടാമത്തെ കുഞ്ഞിന്‍റെ മാമോദീസ ചടങ്ങിന്‍റെ വീഡിയോയും ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ താരം. ജൂണ്‍ ആറിനാണ് ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. ഇസയെന്നൊരു മകള്‍ കൂടി ഇവര്‍ക്കുണ്ട്. തഹാന്‍ എന്നാണ് കുഞ്ഞിന് ടൊവിനോയും കുടുംബവും പേര് നല്‍കിയിരിക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കുടുംബവും അടുത്ത ബന്ധുക്കളും മാത്രമാണ് മാമോദീസ ചടങ്ങില്‍ പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2014ലാണ് ലിഡിയയെ ടൊവിനോ വിവാഹം ചെയ്തത്.

ABOUT THE AUTHOR

...view details