കേരളം

kerala

ETV Bharat / sitara

Akhanda enters 100 crore club: 'മരക്കാറി'നൊപ്പം എത്തിയ 'അഖണ്ഡ' വന്‍ ഹിറ്റ്‌; ആദ്യ 100 കോടിയുമായി നന്ദമൂരി ബാലകൃഷ്‌ണ - Nandamuri Balakrishna's mass performance in Akhanda

Akhanda enters 100 crore club: നൂറ്‌ കോടി ക്ലബില്‍ ഇടം പിടിച്ച് നന്ദമൂരി ബാലകൃഷ്‌ണയുടെ തെലുങ്ക് ചിത്രം 'അഖണ്ഡ'. 100 കോടി നേടുന്ന ബാലകൃഷ്‌ണയുടെ ആദ്യ ചിത്രം കൂടിയാണ്‌ 'അഖണ്ഡ'.

Akhanda enters 100 crore club  Balakrishna movie Akhanda  'മരക്കാറി'നൊപ്പം എത്തിയ 'അഖണ്ഡ' വന്‍ ഹിറ്റ്‌  ആദ്യ 100 കോടിയുമായി നന്ദമൂരി ബാലകൃഷ്‌ണ  Akhanda and Marakkar released on same date  Akhanda pre release collection  Nandamuri Balakrishna's mass performance in Akhanda  Akhanda cast and crew
Akhanda enters 100 crore club: 'മരക്കാറി'നൊപ്പം എത്തിയ 'അഖണ്ഡ' വന്‍ ഹിറ്റ്‌; ആദ്യ 100 കോടിയുമായി നന്ദമൂരി ബാലകൃഷ്‌ണ

By

Published : Dec 14, 2021, 9:05 AM IST

Akhanda enters 100 crore club: നൂറ്‌ കോടി ക്ലബില്‍ ഇടം പിടിച്ച് നന്ദമൂരി ബാലകൃഷ്‌ണയുടെ തെലുങ്ക് ചിത്രം 'അഖണ്ഡ'. 100 കോടി നേടുന്ന ബാലകൃഷ്‌ണയുടെ ആദ്യ ചിത്രം കൂടിയാണ്‌ 'അഖണ്ഡ'. തെലുങ്കാനയില്‍ നിന്നും ആന്ധ്രയില്‍ നിന്നും മാത്രം 43 കോടിയോളം രൂപയാണ് ചിത്രം നേടിയത്.

Akhanda and Marakkar released on same date : ലോകമൊട്ടാകെ ശ്രദ്ധ നേടിയ ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളിലെത്തിയത്. മോഹന്‍ലാലിന്‍റെ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രം 'മരക്കാര്‍' റിലീസ്‌ ദിനമായിരുന്നു 'അഖണ്ഡ' യും പ്രദര്‍ശനത്തിനെത്തിയത്.

Akhanda pre release collection : പ്രീ-റിലീസിലൂടെ മാത്രം ചിത്രം 53 കോടിയാണ് നേടിയത്. കൊവിഡ്‌ പ്രതിസന്ധിയിലും ലോകമെങ്ങും ബോക്‌സ്‌ ഓഫീസില്‍ വലിയ ചലനമാണ് 'അഖണ്ഡ' സൃഷ്‌ടിച്ചിരിക്കുന്നത്.

Nandamuri Balakrishna's mass performance in Akhanda : ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ബാലകൃഷ്‌ണ പ്രത്യക്ഷപ്പെടുന്നത്. ബാലകൃഷ്‌ണയുടെ പഞ്ച് ഡയലോഗുകള്‍ കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ചിത്രം സമ്പന്നമാണ്.

Akhanda cast and crew :പ്രഗ്വ ജയ്‌സാള്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജഗപതി ബാബു, നിതിന്‍ മെഹ്‌ത, ശ്രീകാന്ത്, പൂര്‍ണ, സുബ്ബരാജു, അവിനാഷ്‌, ശ്രാവണ്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ദ്വാരക ക്രിയേഷന്‍സിന്‍റെ ബാനറില്‍ രവീന്ദര്‍ റെഡ്‌ഡിയാണ് നിര്‍മ്മാണം. സംവിധായകന്‍ ബോയാപട്ടി ശ്രീനു ആണ് രചന. എം.രത്‌നമാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Also Read : എം മുകുന്ദന്‍റെ തിരക്കഥയില്‍ 'ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ' മാഹിയില്‍

ABOUT THE AUTHOR

...view details