എല്ലാവരുടെയും അനുഗ്രഹം വേണം; മോതിരം മാറി വിഷ്ണു വിശാലും ജ്വാല ഗുട്ടയും - Actor Vishnu Vishal
വിഷ്ണുവിന്‍റെ രണ്ടാം വിവാഹമാണിത്. രാക്ഷസന്‍ എന്ന സിനിമ സൂപ്പര്‍ഹിറ്റായി ഓടുമ്പോഴായിരുന്നു വിവാഹമോചനം. ആദ്യ വിവാഹ ജീവിതത്തില്‍ വിഷ്ണുവിന് ആര്യനെന്ന ഒരു മകനുണ്ട്
തെന്നിന്ത്യന്‍ നടന്‍ വിഷ്ണു വിശാലും ബാഡ്‌മിന്‍റണ്‍ താരം ജ്വാല ഗുട്ടയും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ഇപ്പോള്‍ ഇരുവരും മോതിരം മാറിയതിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. പാതിരാത്രിയില്‍ ആളും ആരവവുമില്ലാതെ ജ്വാലയുടെ പിറന്നാള്‍ ദിനമായ ഇന്നാണ് ഇരുവരും മോതിരം കൈമാറിയത്. പുതുവര്‍ഷ ദിനത്തില്‍ ഇരുവരും പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. 'ഹാപ്പി ബെര്‍ത്ത് ഡേ ജ്വാല... ഇതൊരു പുതിയ തുടക്കമാവട്ടെ. ഒന്നിച്ചിരുന്ന് നല്ല നാളേയ്ക്കായി പ്രയ്തനിക്കാം. നമുക്കും ആര്യനും നമ്മുടെ കുടംബത്തിനും ചുറ്റുമുളളവര്‍ക്കുമായി. എല്ലാവരുടെയും അനുഗ്രഹം വേണം' വിഷ്ണു കുറിച്ചു. 'അവസാന രാത്രിയിലാണ് ഇത് സംഭവിച്ചത്. ഇതുവരെയുളള ജീവിതം വലിയ യാത്രയായിരുന്നു. തുടര്‍ന്നങ്ങോട്ട് മറ്റൊന്ന്' ഇതായിരുന്നു ജ്വാലയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്. തികച്ചും യാദൃശ്ചികമായാണ് വിഷ്ണുവുമായി അടുത്തതെന്ന് ജ്വാല നേരത്തെ പറഞ്ഞിരുന്നു. വിഷ്ണുവിന്‍റെ രണ്ടാം വിവാഹമാണിത്. രാക്ഷസന്‍ എന്ന സിനിമ സൂപ്പര്‍ഹിറ്റായി ഓടുമ്പോഴായിരുന്നു വിവാഹമോചനം. ആദ്യ വിവാഹ ജീവിതത്തില്‍ വിഷ്ണുവിന് ആര്യനെന്ന ഒരു മകനുണ്ട്.