ദി പ്രീസ്റ്റ് വിജയകരമായി പ്രദർശനം തുടരുകയാണ്. കേരളത്തിലെ തിയേറ്റുകളിൽ സെക്കൻഡ് ഷോക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയതിന് ശേഷം ആദ്യം റിലീസിനെത്തിയ ചിത്രം കൂടിയായിരുന്നു ജോഫിന്‍ ടി. ചാക്കോ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടിയും മഞ്ജു വാര്യരും ഒപ്പം നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, രമേഷ് പിഷാരടി, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളായി.
ദി പ്രീസ്റ്റിലെ എഫെക്‌റ്റുകൾക്ക് ഡബ്ബ് ചെയ്ത് ബേബി മോണിക്ക; വീഡിയോ പുറത്തുവിട്ടു - mammooty manju warrier news latest
തമിഴ് താരം ബേബി മോണിക്ക അവതരിപ്പിച്ച അമേയ ഗബ്രിയലിന് ശബ്‌ദം നൽകിയത് ഓഡിഷനിലൂടെ കണ്ടെത്തിയ നിലീന അനീഷ് ആണ്. എന്നാൽ, ചിത്രത്തിലെ മോണിക്കയുടെ എഫെക്റ്റുകൾക്ക് ബേബി മോണിക്ക തന്നെയാണ് ഡബ്ബ് ചെയ്‌തത്.
ദി പ്രീസ്റ്റിലെ നിർണായക കഥാപാത്രമായ അമേയ ഗബ്രിയലായി അഭിനയിച്ചത് കൈതി ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ബേബി മോണിക്കയായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ ബേബി മോണിക്കയുടെ ഡബ്ബിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ബേബി മോണിക്ക തമിഴിൽ നിന്നുള്ള താരമായതിനാൽ അമേയ ഗബ്രിയൽ എന്ന കഥാപാത്രത്തിന്‍റെ സംഭാഷണരംഗങ്ങൾ ചെയ്‌തത് ഓഡിഷനിലൂടെ കണ്ടെത്തിയ നിലീന അനീഷ് എന്ന കുട്ടിയാണ്. എന്നാൽ ചിത്രത്തിൽ മോണിക്കയുടെ എഫെക്റ്റുകൾ ബേബി മോണിക്ക തന്നെയാണ് ഡബ്ബ് ചെയിതിരിക്കുന്നത്. സിനിമയിൽ സന്ദർഭത്തിന് ഉചിതമായി ഭാവങ്ങൾ മിന്നിമറയുന്ന അഭിനയപ്രകടനമായിരുന്നു മോണിക്കയുടേത്.