കേരളത്തിലും മികച്ച വിജയം നേടിയ തെലുങ്ക് ചിത്രം അല വൈകുണ്ഠപുരംലുവിന്‍റെ സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് പവൻ കല്യാൺ ചിത്രത്തിനായി കൈകോർക്കുന്നു. അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിന്‍റെ തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് ത്രിവിക്രമാണ്. എന്നാൽ, സിതാര എന്‍റർടെയ്‌ൻമെന്‍റ്‌സിന്‍റെ നിർമാണത്തിലൊരുങ്ങുന്ന സിനിമ അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്‍റെ റീമേക്കാണെന്ന് ഇതുവരെയും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല.
അല വൈകുണ്‌ഠപുരംലു സംവിധായകൻ അയ്യപ്പനും കോശിയും തെലുങ്ക് കഥയെഴുതും - ayyappanum koshiyum telugu remake pawan kalyan news
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിന്‍റെ തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് ത്രിവിക്രമാണ്
സാഗർ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പവൻ കല്യാണും റാണ ദഗുബാട്ടിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. സംവിധായകൻ തന്നെയാണ് തെലുങ്ക് പതിപ്പിലെ സംഗീതമൊരുക്കുന്നതും. ഈ മാസം 22നാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുന്നത്.
2020 ഫെബ്രുവരി ഏഴിന് തിയേറ്റർ റിലീസിനെത്തിയ അയ്യപ്പനും കോശിയും ചിത്രത്തിന്‍റെ രചനയും സംവിധാനവും സച്ചിയായിരുന്നു നിർവഹിച്ചത്. അതേ സമയം, പവൻ കല്യാണിന്‍റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം പിങ്കിന്‍റെ തെലുങ്ക് റീമേക്കായ വക്കീൽ സാബാണ്. ബാഹുബലിയിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ റാണയുടെ പുതിയ ചിത്രം ഹിന്ദിയിലും തമിഴിലും തെലുങ്കിലുമൊരുങ്ങുന്ന ഹാത്തി മേരെ സാത്തിയാണ്.