ആയുഷ്മാൻ ഖുറാന നായകനാകുന്ന ഡോക്ടർ ജി യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. താരം തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചത്. ലാബ് കോട്ടും സ്റ്റെതസ്കോപ്പും കയ്യിൽ ഗൈനക്കോളജി ബുക്കുമായി നിൽക്കുന്ന താരത്തെ ഫസ്റ്റ് ലുക്കിൽ കാണാം. ഡോ. ഉദയ് ഗുപ്‌ത എന്ന കഥാപാത്രത്തെയാണ് ആയുഷ്‌മാൻ സിനിമയിൽ അവതരിപ്പിക്കുന്നത്.
ഗൈനക്കോളജി ബുക്ക്, ലാബ് കോട്ട്; ആയുഷ്‌മാൻ ഖുറാനയുടെ വ്യത്യസ്ത ലുക്കുമായി ഡോക്ടർ ജി ഫസ്റ്റ് ലുക്ക് - ഡോക്ടർ ജി
രാകുൽ പ്രീത് സിങും ആയുഷ്മാൻ ഖുറാനയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഡോക്ടർ ജി
ayushmann Khurrana starrer movie doctor g'd first look poster released
കോമഡി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന കാംപസ് ചിത്രമാണ് ഡോക്ടർ ജി. രാകുൽ പ്രീത് സിങും സിനിമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാകുൽ പ്രീത് സിങും ആയുഷ്മാൻ ഖുറാനയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഡോക്ടർ ജി. ജംഗ്ലീ പിക്ചേഴ്സിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുഭൂതി കശ്യപ് ആണ്.