ജോജു ജോര്‍ജ്, അനശ്വര രാജന്‍, അഞ്ജലി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ച റിലീസിനൊരുങ്ങുന്ന മലയാള ചിത്രം അവിയലിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പോക്കറ്റ് എസ്‌ക്വയര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷാനില്‍ മുഹമ്മദാണ് അവിയല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. എന്ത് വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് വെളിപ്പെടുത്താത്ത തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ടീസര്‍ കണ്ട് കിളിപോയി എന്നാണ് സിനിമാപ്രേമികള്‍ ടീസറിന് താഴെ കുറിച്ചത്.
'പോയി... കിളിപോയി...' അവിയല്‍ ടീസറിന് സിനിമാ പ്രേമികളുടെ കമന്‍റ് - അഞ്ജലി നായര്‍
പോക്കറ്റ് എസ്‌ക്വയര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷാനില്‍ മുഹമ്മദാണ് അവിയല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്
ഒരു വ്യത്യസ്തl പ്രതീക്ഷിക്കുന്നുവെന്നും റിലീസിനായി കാത്തിരിക്കുന്നവെന്നും സിനിമാപ്രേമികള്‍ കുറിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട്, മുരളി ഗോപി, ടൊവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ആന്‍റണി വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയത്. സുജിത്ത് സുരേന്ദ്രനാണ് ചിത്രത്തിന്‍റെ നിര്‍മാണം. സുദീപ് ഇളമണ്‍, ജിംഷി ഖാലിദ്, രവി ചന്ദ്രന്‍, ജിക്കു ജേക്കബ് പീറ്റര്‍ എന്നിവരാണ് ഛായാഗ്രഹണം. എഡിറ്റിങ് റഹ്മാന്‍ മുഹമ്മദ് അലി, ലിജോ പോള്‍ എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു.