ആഗോള ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായി തീര്‍ന്നിരിക്കുകയാണ് ഹോളിവുഡ് സിനിമ അവതാര്‍. വാരാന്ത്യത്തില്‍ നടന്ന ചൈനയിലെ റീ-റിലീസാണ് ഓള്‍ ടൈം കലക്ഷനില്‍ ജെയിംസ് കാമറൂണിന്‍റെ സയന്‍സ് ഫിക്ഷന്‍ എപ്പിക്കിനെ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിച്ചത്. 2009ല്‍ പുറത്തെത്തിയ ചിത്രം ഓള്‍ ടൈം ബോക്സ് ഓഫീസ് ഹിറ്റുകളുടെ ലിസ്റ്റില്‍ പത്ത് വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്നു.
ആഗോള ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ ഒന്നാം സ്ഥാനത്ത് 'അവതാര്‍' - movie Avatar
ചൈനയിലെ റീ-റിലീസാണ് ഓള്‍ ടൈം കലക്ഷനില്‍ ജെയിംസ് കാമറൂണിന്‍റെ സയന്‍സ് ഫിക്ഷന്‍ എപ്പിക്കിനെ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിച്ചത്
മാര്‍വലിന്‍റെ സൂപ്പര്‍ഹീറോ ചിത്രം അവഞ്ചേഴ്‌സ്: എന്‍ഡ്‍ഗെയിം 2019ല്‍ റിലീസ് ചെയ്‌തപ്പോള്‍ അവതാറിന്‍റെ കലക്ഷനെ മറികടന്നിരുന്നു. ഇപ്പോല്‍ വീണ്ടും പഴയ റെക്കോര്‍ഡ് ജെയിംസ് കാമറൂണ്‍ ചിത്രം തിരിച്ചുപിടിച്ചിരിക്കുകയാണ്. അവതാറിന്‍റെ ചൈനീസ് റീ-റിലീസില്‍ വെള്ളി, ശനി ദിവസങ്ങളിലെ മാത്രം കലക്ഷന്‍ മാത്രം 80 മില്യണ്‍ ആര്‍എംബി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്( ഏകദേശം 89 കോടി രൂപ). ഇതോടെ അവതാറിന്‍റെ ഓള്‍ ടൈം ഗ്ലോബല്‍ കലക്ഷന്‍ 2.802 ബില്യണ്‍ ഡോളര്‍ ആയതായാണ് നിര്‍മാതാക്കളായ ഡിസ്‍നി കണക്കാക്കുന്നത്. അതായത് 20367 കോടി രൂപ.
അവഞ്ചേഴ്‌സ്: എന്‍ഡ്‍ ഗെയിമിന്‍റെ നിലവിലെ കലക്ഷന്‍ 2.797 ബില്യണ്‍ ഡോളറാണ് അതായത് 20331 കോടി രൂപ. ലോകത്തിന്‍റെ ഏത് കോണിലുള്ള മനുഷ്യര്‍ക്കും മനസിലാക്കാന്‍ സാധിക്കുന്ന വൈകാരികമായി ബന്ധം തോന്നിക്കുന്ന ഒരു ഹോളിവുഡ് സിനിമ കൂടിയാണ് അവതാര്‍ എന്നാണ് കാഴ്ചക്കാർ ഈ സിനിമയെ കുറിച്ച് അഭിപ്രായപ്പെടുന്നത്.