അവതാറിന്‍റെ രണ്ടാം ഭാഗത്തിന്‍റെ അണിയറപ്രവർത്തനങ്ങൾ തുടങ്ങുകയാണ്. ലോകം മുഴുവൻ തരംഗമായി മാറിയ ജെയിംസ് കാമറൂൺ ചിത്രം അവതാറിന്‍റെ ചിത്രീകരണം ലോക്ക് ഡൗൺ മൂലം മാറ്റിവച്ചിരുന്നു. എന്നാൽ, ആവശ്യമായ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിച്ചുകൊണ്ട് ഷൂട്ടിങ്ങ് പുനരാരംഭിക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി സംവിധായകനും നിർമാതാവും ന്യൂസിലാന്‍റിൽ എത്തിയിട്ടുണ്ട്. 14 ദിവസം ഐസൊലേഷനിൽ കഴിഞ്ഞതിന് ശേഷം അവതാർ 2ന്‍റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. അവതാർ സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂണിനൊപ്പം വെല്ലിംഗ്‌ടണ്‍ അന്തർദേശീയ വിമാനത്താവളത്തിൽ എത്തിയതായി സഹനിർമാതാവ് ജോണ്‍ ലാന്‍ഡോ അറിയിച്ചു. "ഞങ്ങൾ ന്യൂസിലാന്‍റിലെത്തി. ഇനി 14 ദിവസത്തെ സ്വയം നിരീക്ഷണം ആരംഭിക്കുകയാണ്," എന്നാണ് ജോണ്‍ ലാന്‍ഡോ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചത്. വിമാനത്താവളത്തിൽ എത്തിച്ചേർന്നതിന് ശേഷം, ഇരുവരും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
അവതാർ 2 അണിയറപ്രവർത്തർ ന്യൂസിലാന്‍റിൽ എത്തി; ഐസൊലേഷന് ശേഷം ചിത്രീകരണം ആരംഭിക്കും - wellington
അവതാർ സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂണിനൊപ്പം വെല്ലിംഗ്‌ടണ്‍ അന്തർദേശീയ വിമാനത്താവളത്തിൽ എത്തിയതായി സഹനിർമാതാവ് ജോണ്‍ ലാന്‍ഡോ അറിയിച്ചു. 14 ദിവസം ഐസോലേഷനിൽ കഴിഞ്ഞതിന് ശേഷം ചിത്രീകരണം ആരംഭിക്കും
അവതാറിന്‍റെ രണ്ടാം ഭാഗം
2009ല്‍ ആണ് അവതാറിന്‍റെ ആദ്യഭാഗം ഇറങ്ങിയത്. അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം പുറത്തിറങ്ങുന്നതിന് മുമ്പ് ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ബിഗ് ബജറ്റ് ചിത്രവും ഇതായിരുന്നു. അവതാർ 2ന്‍റെ സെറ്റുകൾ തയ്യാറാണെന്ന് നേരത്തെ നിർമാതാവ് അറിയിച്ചിരുന്നു.