നയൻതാരയുടെ ത്രില്ലർ ചിത്രം 'നെട്രിക്കൺ' ടീസർ പുറത്തിറങ്ങി. അവൾ സിനിമയുടെ സംവിധായകൻ മിലിന്ദ് റാവുവിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ തമിഴ് ചിത്രത്തിൽ അന്ധയായ യുവതിയുടെ വേഷത്തിലാണ് ലേഡി സൂപ്പർസ്റ്റാര്‍ എത്തുന്നത്. നയൻതാരയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് നെട്രിക്കണിന്‍റെ ടീസർ റിലീസ് ചെയ്‌തത്.
'അവൾ' സംവിധായകനൊപ്പം ത്രില്ലർ ചിത്രവുമായി നയൻതാര; 'നെട്രിക്കൺ' ടീസറെത്തി - blind girl character nayanthara news
അവൾ സിനിമയുടെ സംവിധായകൻ മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ്
ഒരു ക്രിമിനൽ സംഘത്തെ തിരഞ്ഞിറങ്ങുന്ന അന്ധയായ യുവതിയിലൂടെ സഞ്ചരിക്കുന്ന നെട്രിക്കൺ, കൊറിയൻ ത്രില്ലർ ചിത്രം 'ബ്ലൈൻഡി'ൽ നിന്ന് പ്രചോദനം കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. മൂന്നാം കണ്ണ് എന്നർത്ഥം വരുന്ന നെട്രിക്കൺ എന്ന പേരിൽ 1981ൽ രജനികാന്ത് ചിത്രം പുറത്തിറങ്ങിയിരുന്നു. അതേ പേരിൽ വിഗ്നേഷ് ശിവൻ നിർമിക്കുന്ന പുതിയ ചിത്രത്തിന് നേരത്തെ രജനികാന്ത് ആശംസയറിയിച്ചതും വലിയ ശ്രദ്ധ നേടിയിരുന്നു. 2019ലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ഗിരീഷാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ലോറൻസ് കിഷോർ എഡിറ്റിങ് നിർവഹിക്കുന്ന നെട്രിക്കണ്ണിന്‍റെ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത് ഗണേഷ് ജി.യാണ്. അടുത്ത വർഷം ചിത്രം പ്രദർശനത്തിനെത്തും.