അല്ലു അർജുന്‍റെ ബുട്ടബൊമ്മ നൃത്തച്ചുവടുകളെ അനുകരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറിന്‍റെ ടിക് ടോക് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ ഡേവിഡ് വാര്‍ണർ ലോക്ക് ഡൗണിനിടയിലും തെലുങ്കിനോടുള്ള ബന്ധം വീണ്ടും വീണ്ടും പ്രകടിപ്പിക്കുകയാണ്. തെലുങ്കു താരം മഹേഷ് ബാബുവിനെ അനുകരിച്ച് അദ്ദേഹത്തിന്‍റെ മാസ് ഡയലോഗ് പറയുന്ന പുതിയ ടിക് ടോക് വീഡിയോയാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.
അല്ലു അർജുന് ശേഷം മഹേഷ് ബാബു; ഡേവിഡ് വാർണറുടെ പുതിയ ടിക് ടോക്കും വൈറൽ - IPL
തെലുങ്കു താരം മഹേഷ് ബാബുവിനെ അനുകരിച്ച് അദ്ദേഹത്തിന്‍റെ മാസ് ഡയലോഗ് പറയുന്ന പുതിയ ടിക് ടോക് വീഡിയോയാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.
സൺറൈസേഴ്‌സ് ഹൈദരാബാദിന്‍റെ യൂണിഫോമിൽ കൈയിൽ ക്രിക്കറ്റ് ബാറ്റും പിടിച്ചാണ് വാർണർ മാസ് ഡയലോഗ് പറയുന്നത്. വീഡിയോ പങ്കുവക്കുന്നതിനൊപ്പം ഡയലോഗ് ഏത് സിനിമയിലേതാണെന്ന് കണ്ടുപിടിക്കാനും ആരാധകരോട് താരം ചാലഞ്ച് ചെയ്യുന്നു. "സിനിമ ഏതെന്ന് ഊഹിക്കാമോ? ഞാന്‍ എല്ലാവരെയും പരീക്ഷിച്ചു. ഗുഡ് ലക്ക്" എന്നാണ് ഡേവിഡ് വാർണർ പോസ്റ്റിനൊപ്പം കുറിച്ചത്. മഹേഷ് ബാബു ചിത്രം പോക്കിരിയിലെ ഡയലോഗ് ആണിതെന്നും അഭിനയിക്കാൻ മിടുക്കനായ താരം തെലുങ്കു സിനിമയിൽ ഉറപ്പായും ഒരു പരീക്ഷണം നടത്തണമെന്നും ആരാധകർ കമന്‍റ് ചെയ്‌തു.