തെന്നിന്ത്യൻ നടി സമീറ റെഡ്ഡിയ്ക്കും നടൻ അഥർവ മുരളിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. സമീറ ഇപ്പോൾ വീട്ടിൽ ക്വാറന്‍റൈനിലാണ്. പോസിറ്റീവോടെ ശക്തരായി ഇരിക്കേണ്ട സമയമാണിതെന്നും എല്ലാവർക്കും മുൻകരുതലുകൾ പാലിച്ച് കൊവിഡിനെ ചെറുക്കാമെന്നും നടി ഇൻസ്റ്റഗ്രാമിൽ പറഞ്ഞു. തമിഴിൽ വാരണമായിരം, വെടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന മലയാളചിത്രത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
അഥർവയ്ക്കും സമീറ റെഡ്ഡിയ്ക്കും കൊവിഡ് - atharva corona news latest
തമിഴ് നടൻ അഥർവ മുരളിക്കും തെന്നിന്ത്യൻ നടി സമീറ റെഡ്ഡിക്കും കൊവിഡ് സ്ഥിരീകരിച്ചു.
അഥർവക്കും സമീറ റെഡ്ഡിക്കും കൊവിഡ്
അഥർവ മുരളിയും വീട്ടിൽ ക്വാറന്‍റൈനിലാണ്. നേരിയ രോഗലക്ഷണങ്ങളുള്ളതായും ഡോക്ടർമാരുടെ നിർദേശങ്ങളും കൊവിഡിനെതിരെയുള്ള മുൻകരുതലുകളും പാലിക്കുന്നുണ്ടെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. അന്തരിച്ച തമിഴ് നടൻ മുരളിയുടെ മകനാണ് അഥർവ. പരദേസി, കനിതൻ, ഇമൈക്ക നൊടികൾ എന്നീ ചിത്രങ്ങളിലൂടെ താരം തമിഴകത്ത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.