മലയാളികളുടെ പ്രിയപ്പെട്ട അവതാരകരാണ് മിഥുൻ രമേശും അശ്വതി ശ്രീകാന്തും. നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും ഒരുമിച്ച് നിന്നും ആതിഥേയത്വം വഹിച്ചിട്ടുണ്ട് ഇരുവരും. ഇപ്പോഴിതാ, മിഥുനെ പാലാ അൽഫോൻസാ കോളേജിലെ ഒരു പ്രോഗ്രാമിന് ക്ഷണിക്കാനെത്തിയ ഫോട്ടോയാണ് അശ്വതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
ആരാധകരുടെ പ്രിയപ്പെട്ട അവതാരകർ പങ്കുവെച്ച ഓർമച്ചിത്രം വൈറൽ - Aswathy Sreekanth
മിഥുൻ രമേശിനെ കോളജ് യൂണിയൻ പരിപാടിക്ക് ക്ഷണിക്കാനെത്തിയ ചിത്രമാണ് അശ്വതി ശ്രീകാന്തും മിഥുനും പങ്കുവെച്ചത്
അശ്വതി ശ്രീകാന്ത്
"അന്ന് ഞാൻ ഇവാനിയോസിൽ ഡിഗ്രി ഫൈനൽ ഇയർ ആണ് . ഇത് ഏതു ഷൂട്ടിങ്ങിന്‍റെ ഇടയിൽ ആണ് എന്ന് ചോദിച്ചവർക്കായി -ചിത്രത്തിന്‍റെ പേര് വിരൽത്തുമ്പിലാരോ. ഇത് വരെ റിലീസ് ആയിട്ടില്ല," അർ ജെ മിഥുനും അശ്വതിയുടെ ഓർമകളിൽ പങ്കു ചേർന്നു.