ആസിഫ് അലി നായകനായെത്തുന്ന 'എ രഞ്ജിത്ത് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ നിഷാന്ത് സാറ്റുവാണ് റൊമാൻറ്റിക് ത്രില്ലർ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സന്തോഷ് ശിവന്‍, അമല്‍ നീരദ് തുടങ്ങിയ മലയാളത്തിന്‍റെ പ്രശസ്‌ത സംവിധായകരുടെ അസോസിയേറ്റ് ഡയറക്‌ടറായി പ്രവർത്തിച്ചിട്ടുള്ളയാളാണ് നിഷാന്ത് സാറ്റു.
ആസിഫ് അലിയുടെ 'എ രഞ്ജിത്ത് സിനിമ'; ടൈറ്റില്‍ പോസ്റ്റർ റിലീസ് ചെയ്‌തു - nishant sattu
നവാഗതനായ നിഷാന്ത് സാറ്റുവിന്‍റെ സംവിധാനത്തിൽ ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ പേര് എ രഞ്ജിത്ത് സിനിമയെന്നാണ്.
എ രഞ്ജിത്ത് സിനിമ
മിഥുന്‍ അശോകന്‍ ചിട്ടപ്പെടുത്തുന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചിയാണ് എ രഞ്ജിത്ത് സിനിമ നിർമിക്കുന്നത്. സി.എച്ച് മുഹമ്മദ് റോയല്‍ സിനിമാസ് ചിത്രം വിതരണം ചെയ്യുന്നു. സുനോജ് വേലായുധനാണ് ഛായാഗ്രഹകൻ.