സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവിയുടെ ആസിഫ് അലി ചിത്രം 'കുറ്റവും ശിക്ഷയും' ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. പൊലീസ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ടൊവിനോ തോമസാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരുടെയെല്ലാം മുഖങ്ങളും ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് പിരീഡ് സ്റ്റോറിയായ 'തുറമുഖ'മാണ് രാജീവ് രവിയുടെ മറ്റൊരു സംവിധാന സംരംഭം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സിനിമാ മേഖലയിലേക്ക് എത്തിയ സിബി തോമസിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുക.
-
All the best to the entire team of #KuttavumShikshayum, starring Asif Ali, Sunny Wayne... directed by Rajeev Ravi.. Best wishes to the entire team!! 😊👍🏼 Here is the first look poster!
Posted by Tovino Thomas on Sunday, November 1, 2020