"ദി കുഞ്ചാക്കോ ബോബന്‍ ഇഫക്‌ട്," അന്‍വര്‍ റഷീദ് ചിത്രം 'ഉസ്‌താദ് ഹോട്ടലി'ലെ ലോക്കേഷൻ ചിത്രത്തിനൊപ്പം നടൻ അസിഫ് അലി നൽകിയ ക്യാപ്‌ഷനാണിത്. ദുൽഖർ ചിത്രത്തിലെന്തിനാണ് ചാക്കോച്ചന്‍റെ പരാമർശമെന്ന് ചോദിക്കേണ്ട ആവശ്യമില്ല. ഉസ്‌താദ് ഹോട്ടലിൽ അതിഥിയായെത്തിയ അസിഫ് അലിയോട് കുഞ്ചാക്കോ ബോബനല്ലെയെന്ന് മാമുക്കോയ ചോദിക്കുമ്പോൾ "അല്ല, അമിതാഭ് ബച്ചനാണെ"ന്ന് രസകരമായി താരം മറുപടിയും നൽകുന്നുണ്ട്. അസിഫ് അലിയുടെ അതിഥി വേഷവും ഇതുവരും തമ്മിലുള്ള രസകരമായ സംഭാഷണവും ഏറെ പ്രേക്ഷക പ്രശംസ നേടിയത് പോലെ ആസിഫ് അലി പങ്കുവെച്ച ചിത്രവും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ദി കുഞ്ചാക്കോ ബോബന്‍ ഇഫക്‌ട്: ഉസ്‌താദ് ഹോട്ടൽ ചിത്രം പങ്കുവെച്ച് ആസിഫ് അലി - The Kunchako Boban Effect
അന്‍വര്‍ റഷീദ് ചിത്രം 'ഉസ്‌താദ് ഹോട്ടലി'ന്‍റെ ഓർമ ഇൻസ്റ്റഗ്രാമിലൂടെ വീണ്ടും ആസിഫ് അലി പുതുക്കിയപ്പോൾ ദുൽഖർ സൽമാൻ, ശ്രീനാഥ് ഭാസി, അർജുൻ അശോക് എന്നിവരും പോസ്റ്റിന് മറുപടി നൽകി.
ദി കുഞ്ചാക്കോ ബോബന്‍ ഇഫക്‌ട്
അഞ്ജലി മേനോന്‍റെ രചനയിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രത്തിന്‍റെ ഓർമ ഇൻസ്റ്റഗ്രാമിലൂടെ വീണ്ടും ആസിഫ് അലി പുതുക്കിയപ്പോൾ ദുൽഖർ സൽമാൻ, ശ്രീനാഥ് ഭാസി, അർജുൻ അശോക് എന്നിവരും പോസ്റ്റിന് മറുപടി നൽകി. ഭൂതകാലത്തിൽ നിന്നുള്ള ഏറ്റവും സുന്ദരമായ നിമിഷമെന്നാണ് ദുൽഖർ സൽമാൻ കുറിച്ചത്.