കേരളം

kerala

ETV Bharat / sitara

നിവിൻ പോളിയുടെയും ആസിഫ് അലിയുടെയും 'മഹാവീര്യറി'ന് പാക്ക് അപ്പ് - asif ali mahaveeryar pack up news

നിവിൻ പോളിയും ആസിഫ് അലിയും മുഖ്യതാരങ്ങളാകുന്ന മഹാവീര്യർ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായി. 1983 ചിത്രത്തിന്‍റെ സംവിധായകൻ എബ്രിഡ് ഷൈനാണ് മഹാവീര്യർ സംവിധാനം ചെയ്യുന്നത്.

മഹാവീര്യർ പാക്ക് അപ്പ് പുതിയ വാർത്ത  നിവിൻ പോളി ആസിഫ് അലി വാർത്ത  മഹാവീര്യർ ഷൂട്ടിങ് പൂർത്തിയായി പുതിയ വാർത്ത  ഷാന്‍വി ശ്രീവാസ്തവ ആസിഫ് അലി വാർത്ത  ഷാന്‍വി ശ്രീവാസ്തവ മഹാവീര്യർ സിനിമ വാർത്ത  mahaveeryar shooting completed news  asif ali nivin pauly film news latest  asif ali mahaveeryar pack up news  abrid shine mahaveeryar film news
നിവിൻ പോളിയുടെയും ആസിഫ് അലിയുടെയും മഹാവീര്യറിന് പാക്ക് അപ്പ്

By

Published : Apr 21, 2021, 7:06 AM IST

നിവിൻ പോളിയും ആസിഫ് അലിയും നായകരായി എത്തുന്ന 'മഹാവീര്യർ' ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായി. സിനിമ പൂർത്തിയായെന്ന് നടൻ ആസിഫ് അലിയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. മഹാവീര്യർ തനിക്ക് ഊർജസ്വലമായ അനുഭവമായിരുന്നെന്നും ചിത്രത്തിന്‍റെ ഭാഗമായ എല്ലാവരും ഒരുപാട് കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തുമാണ് ഷൂട്ടിങ് പൂർത്തിയാക്കിയതെന്നും ആസിഫ് അലി വിശദീകരിച്ചു. ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലിയിലേക്ക് കടക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

രാജസ്ഥാനിലും കേരളത്തിലുമായാണ് സിനിമ ചിത്രീകരിച്ചത്. എബ്രിഡ് ഷൈനാണ് ചിത്രത്തിന്‍റെ സംവിധായകൻ. എം മുകുന്ദന്‍റെ കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന മലയാളചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. കന്നഡ, തെലുങ്ക് ചലച്ചിത്രങ്ങളിൽ സജീവമായ ഷാന്‍വി ശ്രീവാസ്തവയാണ് നായിക. ലാല്‍, സിദ്ദീഖ് എന്നിവരും ചിത്രത്തിൽ നിർണായകവേഷങ്ങൾ ചെയ്യുന്നു.

നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്‌സ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

ABOUT THE AUTHOR

...view details