Kothu teaser: ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമായ 'കൊത്തി'ന്‍റെ ടീസര്‍ പുറത്ത്. ആസിഫ് അലിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ആസിഫ് അലിയും രഞ്ജിത്തുമാണ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍. കണ്ണൂരിന്‍റെ രാഷ്‌ട്രീയ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തില്‍ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പകയുടെ സൂചനയാണ് ടീസര്‍ നല്‍കുന്നത്. 'കൈയും കാലും എടുക്കുന്നതിനേക്കാള്‍ തീര്‍ക്കുന്നതല്ലേ എളുപ്പം' -എന്ന് രഞ്ജിത് ആസിഫ് അലിക്ക് നിര്‍ദേശം നല്‍കുന്ന രംഗമാണ് ടീസറില്‍.
കണ്ണൂരുകാരനായ പാര്‍ട്ടി പ്രവര്‍ത്തകനായാണ് ചിത്രത്തില്‍ ആസിഫ് അലി വേഷമിടുന്നത്. നിഖില വിമലാണ് നായികയായെത്തുന്നത്. രഞ്ജിത്, റോഷന്‍ മാത്യു, വിജിലേഷ്, സുരേഷ് കൃഷ്‌ണ, അതുല്‍, ശ്രീലക്ഷ്‌മി എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.