കേരളം

kerala

ETV Bharat / sitara

ഹിറ്റ്‌ കോമ്പോ വീണ്ടും,കൂട്ടിന് ആന്‍റണി പെപ്പെയും - ആസിഫ് അലി വാര്‍ത്തകള്‍

ത്രില്ലര്‍ സ്വഭാവമുള്ളതായിരിക്കും പുതിയ സിനിമയെന്ന് സംവിധായകന്‍ ജിസ് ജോയ്‌. സെന്‍ട്രല്‍ അഡ്വടൈ‌സിങ് ഏജന്‍സിയുടെ ബാനറിലാണ് സിനിമ.

Asif Ali Jis Joy New Movie Pooja ceremony news  Asif Ali Jis Joy New Movie  Asif Ali Jis Joy New Movie news  ആസിഫ് അലി ജിസ് ജോയി  ജിസ് ജോയി സിനിമകള്‍  ആസിഫ് അലി വാര്‍ത്തകള്‍  ആസിഫ് അലി ജിസ് ജോയ് വാര്‍ത്തകള്‍
ഹിറ്റ്‌ കോമ്പോ വീണ്ടും പുതിയ സിനിമയുമായി എത്തുന്നു, കൂട്ടിന് ആന്‍റണി പെപ്പെയും

By

Published : Apr 19, 2021, 8:31 PM IST

ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡെ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ആസിഫ് അലി-ജിസ് ജോയ് കോമ്പോ വീണ്ടും എത്തുകയാണ്. പേര് പ്രഖ്യാപിക്കാത്ത സിനിമയുടെ പൂജ ചടങ്ങുകള്‍ ചടന്നു. ഇത്തവണ ഈ വിജയ കൂട്ടുകെട്ടിനൊപ്പം ചേരാന്‍ അഭിനേതാക്കളായ ആന്‍റണി പെപ്പെയും നിമിഷ സജയനുമുണ്ട്. ഫീല്‍ഗുഡ് സിനിമ രീതിയില്‍ നിന്നും മാറി ത്രില്ലറാണ് ഒരുക്കുന്നതെന്ന് സംവിധായകന്‍ ജിസ് ജോയ് പറഞ്ഞു. റിലീസിന് ശേഷം സംവിധായകനും എഴുത്തുകാരനും പ്രേക്ഷകര്‍ക്കിടയില്‍ ശോഭിക്കാന്‍ സാധിക്കുമെന്ന് നടന്‍ ആസിഫ് അലി പറഞ്ഞു.

Also read: ദേശീയ പുരസ്കാര ജേതാവും സംവിധായികയുമായ സുമിത്ര ഭാവെക്ക് വിട

സിദ്ദിഖ്, ഡോ: റോണി ഡേവിഡ് രാജ്, ശ്രീഹരി, റേബ മോണിക്ക, അതുല്യ ചന്ദ്ര, ശ്രീലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സെന്‍ട്രല്‍ അഡ്വടൈ‌സിങ് ഏജന്‍സിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം രാഹുല്‍ രമേഷ് നിര്‍വഹിക്കുന്നു. ബോബി-സഞ്ജയ് ടീമിന്‍റേതാണ് കഥ. വളരെ കുറച്ച് കഥാപാത്രങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് സിനിമ തയ്യാറാക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details