നീരജ് മാധവിന്‍റെ 'പണിപാളി' ചലഞ്ച് ഏറ്റെടുത്ത അജു വർഗീസിനെ വെല്ലുവിളിച്ച് നടൻ അശ്വിൻ കുമാർ. നീരജ് തയ്യാറാക്കിയ വീഡിയോ ഗാനത്തിന് ഡാൻസ് അറിയാത്തവർക്കും നൃത്തം ചെയ്യാൻ കഴിയുമെന്ന് പറഞ്ഞാണ് അജു വർഗീസ് ചലഞ്ച് ഏറ്റെടുത്തത്. എന്നാൽ, അജുവിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ട്രെഡ്‌മിൽ ഡാൻസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ തെന്നിന്ത്യൻ താരം മറുപടി നൽകിയത്, എന്‍റെ പണിപാളി വീഡിയോയും ഉടൻ പ്രതീക്ഷിക്കാമെന്നാണ്.
നീരജിന്‍റെ 'പണിപാളി'; അജുവിനെയും നീരജിനെയും ചലഞ്ച് ചെയ്‌ത് അശ്വിൻ കുമാർ - aju varghese
നീരജ് മാധവ് തയ്യാറാക്കിയ 'പണിപാളി' റാപ് സോങ് ചലഞ്ച് അജു വർഗീസ് ഏറ്റെടുത്തിരുന്നു. ഡാൻസ് അറിയില്ലെങ്കിലും അജു ചലഞ്ച് ഏറ്റെടുത്തതോടെ അശ്വിനും പണിപാളി ഡാൻസുമായി ഉടനെത്തുമെന്നാണ് അറിയിച്ചത്
ഒരു വടക്കൻ സെൽഫിയിലെ ഗാനത്തിലെ നൃത്തസംവിധായകൻ കൂടിയായിരുന്ന നീരജ് മാധവ്, അജു ഡാൻസ് രംഗങ്ങൾ ചെയ്യാൻ പൊതുവേ മടിയുള്ളവനാണെന്ന് മുമ്പ് ടെലിവിഷൻ പരിപാടികളിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ, ലോക്ക് ഡൗണിൽ ഇതിൽ കൂടുതൽ ഫലപ്രദമായ മറ്റെന്താണ് ഉള്ളതെന്ന് കുറിച്ചാണ് അജു പണിപാളി റാപ് സോങ്ങിന് നൃത്തം ചെയ്യുന്നതും. കമൽഹാസന്‍റെ "അണ്ണാത്ത ആടറാർ...", വിജയ് ചിത്രത്തിലെ "വാത്തി കമിങ്..." ഗാനങ്ങൾക്ക് ട്രെഡ്‌മില്ലിൽ ചുവടുവക്കുന്ന അശ്വിൻ കുമാറിന്‍റെ വീഡിയോ വൈറലായതിനാൽ റാപ് സോങ്ങിന്‍റെ ഡാൻസും ഏറെ പ്രതീക്ഷ നൽകുന്നു.