ഐ.വി ശശിയുടെ മകന്‍ അനി ഐ.വി ശശി സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നു. തെലുങ്ക് ചിത്രം നിന്നിലാ നിന്നിലായുടെ സംവിധായകനായാണ് അരങ്ങേറ്റം. ചിത്രത്തില്‍ അശോക് സെല്‍വന്‍, നിത്യാ മേനോന്‍, റിതു വര്‍മ, നാസര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓ മൈ കടവുളെ, സൂദ് കാവും തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് ശ്രദ്ധേയനായ നടനാണ് അശോക് സെല്‍വന്‍. ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നതും അനിയാണ്. നര്‍മ്മം, പ്രണയം എന്നിവ ഇടകലര്‍ത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.
അനി ഐ.വി ശശിയുടെ ആദ്യ സംവിധാന സംരംഭം, 'നിന്നിലാ നിന്നിലാ' ട്രെയിലര്‍ പുറത്തിറങ്ങി - Ninnila Ninnila trailer out news
നിന്നിലാ നിന്നിലാ എന്ന ചിത്രം ഫെബ്രുവരി 26ന് റിലീസ് ചെയ്യും. ഐ.വി ശശിയുടെ മകന്‍ അനി ഐ.വി ശശി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്
മസില്‍ സ്പാസം എന്ന അസുഖ ബാധിതനായ ബുദ്ധിമാനായ ഷെഫിനെയും അയാളുടെ ജീവിതത്തിലൂടെ കടന്ന് പോകുന്ന രണ്ട് സ്ത്രീകളെയും കേന്ദ്രീകരിച്ചാണ് സിനിമ സഞ്ചരിക്കുന്നത്. സിനിമ ഫെബ്രുവരി 26ന് റിലീസ് ചെയ്യും. ലണ്ടനിലാണ് സിനിമ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. താര എന്നാണ് റിതു വര്‍മയുടെ കഥാപാത്രത്തിന്‍റെ പേര്. മായ എന്ന കഥാപാത്രമായാണ് നിത്യാ മേനോന്‍ എത്തുന്നത്. ബിവിഎസ്എന്‍ പ്രസാദാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. രാജേഷ് മുരുകേസനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ദിവാകര്‍ മണിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.