തമിഴകത്തെ യുവനടൻ അശോക് സെൽവനും മലയാളിതാരം അപർണ ബാലമുരളിയും മുഖ്യതാരങ്ങളാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. കണ്ണും കണ്ണും കൊള്ളയടിത്താൽ ചിത്രത്തിലൂടെ തെന്നിന്ത്യക്ക് മുഴുവൻ സുപരിചിതയായ റിതു വർമയും ചിത്രത്തിൽ മറ്റൊരു പ്രധാന താരമാകുന്നു. ഇതുവരെ ടൈറ്റിൽ പ്രഖ്യാപിക്കാത്ത ചിത്രത്തിന്‍റെ ഷൂട്ടിങ് ഇന്ന് ആരംഭിച്ചു.
നവാഗതനായ ആർ കാർത്തിക് ആണ് തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് നടി ശിവാത്‌മികയും നിർണായക വേഷം ചെയ്യുന്നു. ജോർജ്ജ് സി വില്യംസാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകൻ. ആന്‍റണി എഡിറ്റിങ് നിർവഹിക്കുന്നു. മലയാള സംഗീതജ്ഞൻ ഗോപി സുന്ദറാണ് തമിഴ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.