ആഷിക് അബുവിന്‍റെ നാരദനില്‍ ടൊവിനോയും അന്ന ബെന്നും - ആഷിക് അബുവിന്‍റെ നാരദന്‍
റിമ കല്ലിങ്കല്‍ ആഷിക് അബു എന്നിവരോടൊപ്പം സന്തോഷ്.ടി.കുരുവിളയും കൂടി ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഉണ്ണി.ആറിന്‍റെതാണ് തിരക്കഥ
വൈറസിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ടൊവിനോ തോമസും അന്ന ബെന്നും നായിക നായകന്മാരാകുന്നു. നാരദന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. റിമ കല്ലിങ്കല്‍ ആഷിക് അബു എന്നിവരോടൊപ്പം സന്തോഷ്.ടി.കുരുവിളയും കൂടി ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഉണ്ണി.ആറിന്‍റെതാണ് തിരക്കഥ. സൈജു ശ്രീധരനാണ് എഡിറ്റിങ് നിര്‍വഹിക്കുക. ശേഖര്‍ മേനോന്‍ സംഗീതം ഒരുക്കും. അടുത്ത വര്‍ഷം ഏപ്രിലില്‍ റിലീസിന് എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സാണ് അവസാനമായി പുറത്തിറങ്ങിയ ടൊവിനോ ചിത്രം. കപ്പേളയാണ് അന്ന ബെന്നിന്‍റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മിന്നല്‍ മുരളി അടക്കം ടൊവിനോയുടെതായി നിരവധി ചിത്രങ്ങള്‍ അണിയറയിലുണ്ട്. കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ഇപ്പോള്‍ വിശ്രമത്തിലാണ് നടന്‍ ടൊവിനോ തോമസ്.