എറണാകുളം:ആശാ ശരതത്തിന് പിന്നാലെ മകൾ ഉത്തരയും വെള്ളിത്തിരയിലേക്ക്. അമ്മയ്ക്കൊപ്പമാണ് ഉത്തരയും സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. മനോജ് കാന സംവിധാനം ചെയ്യുന്ന 'ഖെദ്ദ' എന്ന ചലച്ചിത്രത്തിൽ ഇരുവരും പ്രധാന കഥാപാത്രങ്ങളാകുന്നു. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനും ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ കെഞ്ചിറ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് മനോജ് കാന.
ആശാ ശരത്തിന്‍റെ മകളും സിനിമയിലേക്ക്; തുടക്കം അമ്മയ്‌ക്കൊപ്പം
ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ കെഞ്ചിറ ചിത്രത്തിന്‍റെ സംവിധായകൻ ഒരുക്കുന്ന ഖെദ്ദയിലൂടെയാണ് ആശാ ശരതത്തിന്‍റെ മകൾ ഉത്തര ആദ്യമായി അഭിനയിക്കുന്നത്.
ആശാ ശരത്തിന്‍റെ മകളും സിനിമയിലേക്ക്
ബെൻസി പ്രൊഡക്ഷന്‍റെ ബാനറിൽ നിർമിക്കുന്ന പത്താമത്തെ ചിത്രമാണിത്. ബെൻസി നാസറാണ് നിർമാണം. അനുമോൾ, സുധീർ കരമന, സുദേവ് നായർ, ജോളി ചിറയത്ത് എന്നിവരും ഖെദ്ദയിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. പ്രതാപ് വി. നായരാണ് ഛായാഗ്രഹണം. മനോജ് കണ്ണോത്ത് ചിത്രത്തിനായി എഡിറ്റിങ്ങ് നിർവഹിക്കുന്നു.
സിനിമയുടെ ചിത്രീകരണം ആലപ്പുഴയിലെ എഴുപുന്നയിൽ ആരംഭിച്ചു. പൂജാചടങ്ങിൽ എം.എം ആരിഫ് എംപി, തിരക്കഥാകൃത്ത് ജോൺ പോൾ, സുധീർ കരമന എന്നിവർ പങ്കെടുത്തു.