കേരളം

kerala

ETV Bharat / sitara

ആത്മവിശ്വാസത്തോടെയും അഭിനിവേശത്തോടെയും നിന്‍റെ പാതയൊരുക്കൂ: മകൾക്ക് പ്രചോദനമേകി ആശാ ശരത്തിന്‍റെ വാക്കുകൾ - asha sarath emotional note daughter uthara news

മനോജ് കാനയുടെ പുതിയ ചിത്രം ‘ഖെദ്ദ’യിലൂടെ ആശാ ശരത്തിന്‍റെ മകൾ ഉത്തരയും സിനിമയിലേക്ക് കടക്കുകയാണ്. മകളുടെ ജന്മദിനത്തിൽ ആശ ശരത് ഫേസ്‌ബുക്കിലൂടെ വൈകാരികമായ കുറിപ്പ് പങ്കുവെച്ചു

entertainment news  ആത്മവിശ്വാസത്തോടെയും അഭിനിവേശത്തോടെയും വാർത്ത  ആശാ ശരത്തിന്‍റെ വാക്കുകൾ വാർത്ത  ആശാ ശരത് വാർത്ത  ഖെദ്ദ വാർത്ത  asha sarath emotional note daughter uthara news  asha and uthara fb post news
മകൾക്ക് പ്രചോദനമേകി ആശാ ശരത്തിന്‍റെ വാക്കുകൾ

By

Published : Nov 25, 2020, 10:50 PM IST

ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയമായി മലയാള സിനിമയിലെത്തി പ്രശസ്‌തയായ താരമാണ് ആശാ ശരത്. തനിക്ക് പിന്നാലെ മകൾ ഉത്തര ശരത്തും സിനിമാപ്രവേശനം നടത്തിയ സന്തോഷത്തിലാണ് ഈ അമ്മ. സംസ്ഥാന പുരസ്‌കാരം നേടിയ ‘കെഞ്ചിര’യുടെ സംവിധായകന്‍ മനോജ് കാനയുടെ പുതിയ ചിത്രം ‘ഖെദ്ദ’യിലൂടെയാണ് ഉത്തര അഭിനയത്തിലേക്ക് കടക്കുന്നത്. ഇപ്പോഴിതാ, മകളുടെ ജന്മദിനത്തിൽ ആശ ശരത് കുറിച്ച ഫേസ്‌ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്.

"എന്‍റെ വാവ, എന്‍റെ പങ്കു, അവളിപ്പോൾ വളർന്നു, കരിയറിലേക്ക് തന്‍റെ ചെറിയ ചുവട് വക്കുകയാണ്. പക്ഷേ, എനിക്ക് നീ എപ്പോഴും ഞങ്ങളുടെ ജീവിതത്തെ അർത്ഥവത്താക്കാൻ ഭൂമിയിലെത്തിയ ആ കൊച്ചുകുഞ്ഞാണ്. എല്ലായ്‌പ്പോഴും എന്‍റെ ഭാഗമായവളെ, എന്‍റെ ഹൃദയത്തോട് ചേർത്തു പിടിക്കുന്നു. ജീവിതത്തെ ലളിതമായും ആത്മവിശ്വാസത്തോടെയും നേരിടുക. ആത്മവിശ്വാസത്തോടെയും അഭിനിവേശത്തോടെയും സ്നേഹത്തോടെയും അനുകമ്പയോടെയും നിന്‍റെ പാതയൊരുക്കുക. ഞങ്ങൾ നിനക്ക് പിന്നിലുണ്ട്, നിന്‍റെ ഉറക്കത്തിലും ഉണർവിലും നിനക്ക് കരുതലായി.… ജന്മദിനാശംസകൾ സ്വീറ്റ് ഹാർട്ട്… ഉത്തര, എന്‍റെ പങ്കു... നിന്നെ ഒരുപാട് സ്നേഹിക്കുന്നു," ആശ ശരത് ഫേസ്‌ബുക്കിൽ കുറിച്ചു.

ABOUT THE AUTHOR

...view details