കൊവിഡ് രൂക്ഷമായതോടെയാണ് തിയേറ്ററുകള്‍ അടച്ചിട്ടത്. ഇതോടെയാണ് സിനിമകളുടെ റിലീസുകള്‍ പ്രതിസന്ധിയിലായത്. നിരവധി ബിഗ് ബജറ്റ് സിനിമകളുടെ അടക്കം റിലീസ് പ്രതിസന്ധിയിലാണ്. അതേസമയം ചെറിയ മുതല്‍ മുടക്കില്‍ നിര്‍മിച്ച സിനിമകള്‍ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി സ്ട്രീം ചെയ്യുന്നുണ്ട്. അക്കൂട്ടത്തിലേക്ക് ആര്യ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രം 'ടെഡി'യും എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിനിമ ഉടന്‍ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും.
ആര്യ-സയേഷ 'ടെഡി' ഒടിടി റിലീസിന് - arya teddy movie
സിനിമ ഉടന്‍ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്‌ത് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വിജയ് സേതുപതിയുടെ കാ.പെ രണസിംഗം, സൂര്യയുടെ സൂരരൈ പോട്ര് എന്നിവയാണ് നേരത്തെ തിയേറ്റര്‍ റിലീസ് ഒഴിവാക്കി ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയ മറ്റ് തമിഴ് ചിത്രങ്ങള്‍
വിജയ് സേതുപതിയുടെ കാ.പെ രണസിംഗം, സൂര്യയുടെ സൂരരൈ പോട്ര് എന്നിവയാണ് നേരത്തെ തിയേറ്റര്‍ റിലീസ് ഒഴിവാക്കി ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയ മറ്റ് തമിഴ് ചിത്രങ്ങള്‍. ടെഡിയുടെ റിലീസിങ് തിയതി പുറത്തുവിട്ടിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ആര്യയുടെ ഭാര്യയും നടിയുമായ സയേഷയാണ് ടെഡിയിലെ നായിക.
ശക്തി സൗന്ദര്‍ രാജനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. മിറുതൻ, ടിക് ടിക് ടിക് എന്നീ ചിത്രങ്ങൾക്ക് ശേഷം ശക്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമ കൂടിയാണിത്. വിവാഹശേഷം ആര്യയും സയേഷയും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടെഡിക്കുണ്ട്. ഡി. ഇമ്മൻ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നു. എസ്.യുവയാണ് ഛായാഗ്രഹകൻ. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ.ഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.