ആദ്യ കുട്ടിയെ വരവേറ്റ് താരദമ്പതികളായ ആര്യയും സയ്യേഷയും. കഴിഞ്ഞ ദിവസമാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിക്കുന്നത്. നടൻ വിശാൽ ആണ് സുഹൃത്തുക്കളുടെ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് വിശാൽ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു.
2019ലാണ് ആര്യയും സയ്യേഷയും വിവാഹിതരാകുന്നത്. ഗജനീകാന്ത് എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2019 വാലന്‍റൈൻസ് ദിനത്തിലാണ് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുകയാണെന്നുമുള്ള വാർത്ത താരങ്ങൾ വെളിപ്പെടുത്തിയത്.